ന്യൂഡൽഹി: കടിക്കാനെത്തിയ പാമ്പിൽ നിന്ന് രക്ഷപ്പെടാൻ തായ്ലൻഡുകാരനായ യുവാവ് നടത്തുന്ന പരാക്രമം സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നു. തായ്ലൻഡിലെ ഇൻറർനെറ്റ് കഫേയിലാണ് സംഭവം അരങ്ങേറിയത്.
കഫേയിൽ നിന്ന് വാതിൽ തുറന്ന് പുറത്തിറങ്ങുന്ന യുവാവിനെ നേരെ പാമ്പ് ചാടി വീഴുന്നു. പാമ്പുമായി യുവാവ് ഇൻറർനെറ്റ് കഫേയിലേക്ക് കയറുന്നതോടെയാണ് സംഭവങ്ങൾ തുടക്കമാവുന്നത്. പിന്നീട് കഫേയിൽ കണ്ടത് പാമ്പിൽ നിന്ന് രക്ഷപ്പെടാവുള്ള ഇയാളുടെ പരാക്രമമാണ്.
പാമ്പിൽ നിന്ന് രക്ഷപ്പെടാൻ യുവാവ് നിലത്ത് കിടന്ന്പിടയുന്നതും ചിലർ കസേരക്ക് പിന്നിൽ ഒളിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. ചിരിപടര്‍ത്തുന്ന വീഡിയോ യുവാവിന്റെ വെപ്രാളത്തെ കഴുത്തറുത്തിട്ട കോഴിയോടാണ് സോഷ്യല്‍ മീഡിയ ഉപമിക്കുന്നത്. ഒടുവിൽ കടിയേൽക്കാതെ യുവാവ് പാമ്പിൽ നിന്ന് രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.