ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രസിഡൻറ് പർവേസ് മുഷറഫ് നൈറ്റ് ക്ലബിൽ യുവതിയുമായി നൃത്തം ചെയ്യുന്ന വിഡിയോ പുറത്ത്. പാക് മാധ്യമപ്രവർത്തക ഹാമിദ് മിർ ഇത് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. നൈറ്റ് ക്ലബിൽ നൃത്തം ചെയ്യുന്ന ഇൗ മനുഷ്യനെ അറിയാമോ. ഇപ്പോൾ ഇയാളുടെ നടുവേദന എവിടെപ്പോയി എന്നാണ് ഹാമിദ് ചോദിക്കുന്നത്. നേരത്തെ മുഷറഫ് ഭാര്യയുമായി നൃത്തം ചെയ്യുന്ന വിഡിയോയും നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
മുൻ പ്രസിഡൻറ് ബേനസീർ ഭൂേട്ടാ, നവാബ് അക്തർ ഭുക്തി, ഖാദി അബ്ദുൽ റഷീദ് എന്നിവരുടെ കൊലപാതകം, 2007ൽ പ്രഖ്യപിച്ച അടിയന്തരാവസ്ഥ, ജഡ്ജിയെ അറസ്റ്റ്ചെയ്ത സംഭവം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന മുഷറഫ് നടുവേദന ചികിത്സക്കുകയാണെന്ന പേരിൽ നിലവിൽ ബ്രിട്ടനിലാണുള്ളത്.
വിദേശ ആശുപത്രിയിലെ ചികിത്സയുടെ രേഖകൾ ഹാജരാക്കാൻ മുഷറഫിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ജഡ്ജിമാരെ അറസ്റ്റ് ചെയ്ത കേസിൽ മുഷ്റഫിന് വേണ്ട സുരക്ഷ നൽകാൻ വെള്ളിയാഴ്ച ഭീകര വിരുദ്ധ കോടതി നിർദേശിച്ചതായും കോടതിയിലെത്താൻ സന്നദ്ധനാണെന്ന് മുഷ്റഫ് പറഞ്ഞതായും പാക് പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.