വാലന്‍ൈറന്‍സ് ദിനാചരണം പാക് കോടതി നിരോധിച്ചു ആദ്യമായാണ് രാജ്യത്ത് നിരോധനം വരുന്നത്

ഇസ്ലാമാബാദ്: വാലന്‍ൈറന്‍സ് ഡേ ആഘോഷങ്ങള്‍ക്ക് പാക് കോടതി രാജ്യത്തുടനീളം നിരോധനമേര്‍പ്പെടുത്തി. സോഷ്യല്‍ മീഡിയയിലൂടെയുള്ള ഇതിന്‍െറ പ്രചാരണങ്ങളും  നിരോധിച്ചു.
വാലന്‍ൈറന്‍ ഡേ അനിസ്ലാമികമാണെന്ന് ചൂണ്ടിക്കാട്ടി അബ്ദുല്‍ വഹീദ് എന്നയാള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈകോടതിയുടെ ഉത്തരവ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളയാളാണോ ഇയാളെന്ന് വ്യക്തമല്ല. വാലന്‍ൈറന്‍സ് ഡേ മുസ്ലിം പാരമ്പര്യത്തിന്‍െറ ഭാഗമല്ളെന്നും സോഷ്യല്‍ മീഡിയയിലും ഇത് നിരോധിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്നാണ് കോടതി നിര്‍ദേശം.

വാലന്‍ൈറന്‍സ് ഡേ പ്രചാരണം നിര്‍ത്തിവെക്കണമെന്ന് അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കും കോടതി മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. മാധ്യമങ്ങളിത് പാലിക്കുന്നുണ്ടോയെന്ന് പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ഉറപ്പുവരുത്തും.
ഈ ആഘോഷം പാകിസ്താനില്‍ എല്ലാവര്‍ഷവും പ്രശ്നങ്ങള്‍ തീര്‍ക്കാറുണ്ട്. എന്നാല്‍, ആദ്യമായാണ് ഇതിന് നിരോധനം വരുന്നത്. രാജ്യത്തിന്‍െറ സംസ്കാരവുമായി ബന്ധമില്ലാത്ത ഇത് ആഘോഷിക്കരുതെന്ന് കഴിഞ്ഞവര്‍ഷം പ്രസിഡന്‍റ് മംനൂന്‍ ഹുസൈന്‍ പ്രസ്താവിച്ചിരുന്നു.

Tags:    
News Summary - valentines day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.