Posted On
date_range Updated On
date_range യു.എസ് ഉൽപന്നങ്ങൾക്ക് അധിക തീരുവ പിൻവലിക്കുമെന്ന് ചൈന
ബെയ്ജിങ്: യു.എസ് നിർമിത കാറുകൾക്കും മോേട്ടാർ വാഹന ഭാഗങ്ങൾക്കും ഏർപ്പെടുത്തിയ അധിക ഇറക്കുമതി തീരുവ പിൻവ ലിക്കുമെന്ന് ചൈന. ജി20 ഉച്ചകോടിക്കിടെ വ്യാപാരയുദ്ധം അവസാനിപ്പിക്കാൻ യു.എസ്-ചൈന രാഷ്ട്രത്തലവന്മാർ ധാരണയിലെത്തിയിരുന്നു.
ചൈനീസ് ടെലികമ്യൂണിക്കേഷൻ രംഗത്തെ അതികായൻ വാവെയ് മേധാവി മെങ് വാൻഷുവിെൻറ അറസ്റ്റോടെ ഇൗ വെടിനിർത്തൽ പാളുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ബ്വേനസ് െഎറിസിൽവെച്ച് ഡോണൾഡ് ട്രംപും ഷി ജിൻപിങ്ങും പറഞ്ഞുവെച്ച കാര്യങ്ങളിൽ മാറ്റമില്ലെന്നാണ് ഇതു സൂചിപ്പിച്ചത്. 50,00 കോടി ചൈനീസ് ഉൽപന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തിയ യു.എസ് നടപടിക്ക് തിരിച്ചടിയായാണ് ചൈന യു.എസ് കാറുകൾക്കും വാഹന ഭാഗങ്ങൾക്കും അധിക തീരുവ ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.