Posted On
date_range Updated On
date_range ഉത്തരകൊറിയയുമായി ചർച്ചക്കുള്ള സാധ്യതകൾ പരിശോധിക്കുന്നുവെന്ന് യു.എസ്
ബീജിങ്: ഉത്തരകൊറിയയുമായി ചർച്ചക്കുള്ള സാധ്യതകൾ പരിശോധിക്കുന്നുവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ. വിവിധ മാർഗങ്ങളിലൂടെ കൊറിയയുമായി ചർച്ച നടത്തുന്നതിനുള്ള സാധ്യതകൾ പരിശോധിച്ച് വരികയാണെന്ന് ടില്ലേഴ്സൺ പറഞ്ഞു.
ചർച്ചക്ക് തയ്യാറാണോയെന്ന് കൊറിയയോട് ചോദിക്കും. അവരുമായി വിനിമയം നടത്താൻ യു.എസിന് മുന്നിൽ നിരവധി മാർഗങ്ങളുണ്ട്. ചർച്ചകൾക്കുള്ള സാധ്യത പൂർണമായും അടഞ്ഞിട്ടില്ലെന്നും ടില്ലേഴ്സൺ പറഞ്ഞു. ബീജിങിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേ സമയം, കൂടുതൽ മിസൈൽ പരീക്ഷണത്തിന് ഉത്തരകൊറിയ ഒരുങ്ങുന്നതായി വാർത്തകൾ പുറത്തുവന്നു. ദക്ഷിണകൊറിയൻ രഹസ്യാന്വേഷണ എജൻസിയാണ് ഇതുസംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.