അമേരിക്കൻ അംബാസഡറെ ഇസ്രായേൽ വിളിച്ച്​ വരുത്തി പ്രതിഷേധമറിയിച്ചു

തെല്‍അവീവ്: ഫലസ്തീനിലെ അനധികൃത കുടിയേറ്റങ്ങളെ അപലപിക്കുന്ന പ്രമേയം യു.എന്നിൽ പാസായതിനെ തുടർന്ന് ഇസ്രായേൽ പ്രസിഡൻറ്​ ബെന്യമിൻ നെതന്യാഹു അമേരിക്കൻ അംബാസഡറെ വിളിച്ച് ​വരുത്തി പ്രതിഷേധം അറിയിച്ചു.

ഇസ്രായേലുമായി ഉണ്ടാക്കിയ ധാരണയിൽനിന്ന് യു.എസും ഒബാമയും പിന്നോട്ടുപോയെന്നും ഈ നീക്കം സമാധാനം നിലനിർത്താനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാണെന്നും നെതന്യാഹു പറഞ്ഞു. യു.എസ്​ അംബാസഡർ ദാൻ ഷപിറൊ കഴിഞ്ഞ ദിവസം നെതന്യാഹുവിനെ കണ്ടതായി അമേരിക്കൻ ഒൗദ്യോഗിക വ്യത്തങ്ങളും സ്​ഥിരീകരിച്ചിട്ടുണ്ട്​. അതേസമയം ഫലസ്തീനുമായുള്ള സിവിലിയൻ ഉടമ്പടി റദ്ദാക്കുകയാണെന്ന്​ ഇസ്രായേൽ പ്രതിരോധ മന്ത്രി അവിഗ്ദർ ലിബർമാൻ പ്രഖ്യാപിച്ചു.  

1979ലും ഇസ്രായേലിനെതിരായ യു.എന്‍ പ്രമേയത്തിൽനിന്ന് അമേരിക്ക വിട്ടുനിന്നിരുന്നു. പിന്നീട്​ കൊണ്ടുവന്ന പ്രമേയങ്ങളിലെല്ലാം അമേരിക്ക വിറ്റോ പ്രയോഗിച്ചിരുന്നു. യു.എൻ നീക്കത്തെ ഗൾഫ്​-അറബ്​ മുസ്ലിം രാജ്യങ്ങളും പൂർണമായി സ്വാഗതം ചെയ്​തു. സ്ഥാനമൊഴിയുന്ന പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഇടപെടലാണ് പ്രമേയത്തെ വീറ്റോ ചെയ്യുന്നതില്‍ നിന്ന് അമേരിക്കയെ തടഞ്ഞതെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേലിനെതിരെ യു.എന്നില്‍ പ്രമേയം കൊണ്ടു വരുന്നതില്‍ ഈജിപ്ത് ഉള്‍പ്പെടെ അറബ് രാജ്യങ്ങള്‍ പോലും പരാജയപ്പെടുകയായിരുന്നു. അവിടെയാണ് ന്യൂസിലന്‍ഡ്, വെനിസ്വേല, മലേഷ്യ, സെനഗാള്‍ എന്നീ രാജ്യങ്ങള്‍ പ്രമേയം കൊണ്ടുവന്ന് ലോകത്തിന്‍റെ പിന്തുണ തന്നെ ഉറപ്പാക്കിയത്. എന്നാല്‍ ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നതോടെ, അമേരിക്കയുടെ ഇസ്രായേല്‍ പക്ഷപാതിത്വം കൂടുതല്‍ പ്രകടമാകുമെന്ന ആശങ്കയും മുസ്ലിം-അറബ് കൂട്ടായ്മകള്‍ക്കുണ്ട്.

 

Tags:    
News Summary - US envoy to Israel summoned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.