Posted On
date_range Updated On
date_range ചുഴലിക്കാറ്റ്: കനത്ത മഴ; വിമാനങ്ങൾ റദ്ദാക്കി
ടോക്യോ: നേരത്തേ വെള്ളപ്പൊക്കവും ഉഷ്ണതാപവും കനത്ത നാശംവിതച്ച ജപ്പാനിൽ പുതിയ തലവേദനയായി ‘ജോങ്ദാരി’ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടർന്ന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കി.
ജപ്പാെൻറ പസഫിക് തീരത്തുനിന്ന് പടിഞ്ഞാറു ഭാഗത്തേക്കാണ് കാറ്റ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. മണിക്കൂറിൽ പരമാവധി 126 കി.മീറ്റർ വേഗത്തിലാണ് കാറ്റുവീശുന്നത്. ഇത് 180 കി.മീറ്റർ ആയി വരെ ഉയരാം.
റദ്ദാക്കിയതിലധികവും തദ്ദേശീയ വിമാന സർവിസുകളാണ്. ഇൗ മാസമാദ്യമുണ്ടായ പേമാരിയിൽ രാജ്യത്ത് 200ലധികം ആളുകൾ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.