Posted On
date_range Updated On
date_range സിറിയയിൽ തുർക്കി ഹെലികോപ്റ്റർ തകർന്ന് രണ്ട് പേർ കൊല്ലപ്പെട്ടു
ഡമാസ്കസ്: സിറിയയിലെ കുർദ് പോരാളികൾക്കെതിരായ പോരാട്ടത്തിനിടെ തുർക്കി ഹെലികോപ്റ്റർ തകർന്നു. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. തുർക്കി പ്രധാനമന്ത്രിയാണ് ഹെലികോപ്റ്റർ തകർന്ന വിവരം അറിയിച്ചത്.
നേരത്തെ തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉറുദുഗാനും ഹാറ്റെ പ്രവിശ്യക്ക് സമീപം ഹെലികോപ്റ്റർ തകർന്ന വിവരം സ്ഥിരീകരിച്ചു. ഞങ്ങൾ യുദ്ധത്തിലാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാവും. ഞങ്ങൾക്ക് ഒരു ഹെലികോപ്റ്റർ നഷ്ടപ്പെട്ടിരിക്കാം പക്ഷേ അതിന് അവർ വലിയ വില കൊടുക്കേണ്ടി വരും ഉറുദുഗാൻ പറഞ്ഞു.
സിറിയയിലെ അഫ്രിൻ പ്രവിശ്യക്ക് സമീപം ഹെലികോപ്റ്റർ വെടിവെച്ചിട്ട വിവരം കുർദ്ദുകളും സ്ഥിരീകരിച്ചു. സിറിയൻ യുദ്ധത്തിൽ തുർക്കി കൂടി ചേർന്നതോടെ പുതിയ പോരാട്ടത്തിനാണ് രാജ്യത്ത് തുടക്കമായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.