ബാേങ്കാക്ക്: 2008ലെ സർക്കാർവിരുദ്ധ പ്രക്ഷോഭ റാലിയിൽ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് മുൻ പ്രധാനമന്ത്രിമാരെയും രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും തായ്ലൻഡ് കോടതി വെറുതെവിട്ടു. മുൻ പ്രധാനമന്ത്രി സൊംചായ് വൊങ്സാവാത്, ഉപപ്രധാനമന്ത്രി ഷവാലിത് യൊങ്ചായുധ് എന്നിവരെയാണ് മോചിപ്പിച്ചത്.
പാർലമെൻറ് ഉപരോധിച്ച പ്രക്ഷോഭകരെ പിരിച്ചുവിടാൻ ഇവർ പൊലീസിന് നിർദേശം നൽകുകയായിരുന്നു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും രണ്ടുപേർ മരിക്കുകയും ചെയ്തു. 2014ൽ സൈന്യം അധികാരം പിടിച്ചെടുത്തപ്പോൾ കേസുമായി ബന്ധപ്പെട്ട് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ ഇവർ കുറ്റക്കാരല്ലെന്നാണ് ഇപ്പോൾ കോടതിയുടെ കണ്ടെത്തൽ. േനപ്പാൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.