പ്രസിഡന്‍റായിരിക്കെ പുതിയ ബിസിനസ് ഇടപാടുകള്‍ നടത്തില്ല -ട്രംപ്

വാഷിങ്ടണ്‍: പ്രസിഡന്‍റായി അധികാരത്തിലിരിക്കുമ്പോള്‍ ബിസിനസ് കാര്യങ്ങളില്‍നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുമെന്ന് നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു. കമ്പനികളുടെ നടത്തിപ്പ് തന്‍െറ രണ്ടു പുത്രന്മാരെ ഏല്‍പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം ജനുവരി 20ന് മുമ്പ് ബിസിനസ് കാര്യങ്ങളില്‍നിന്ന് ഒഴിയും. അതിനാല്‍, മുഴുവന്‍ സമയവും പ്രസിഡന്‍റ് പദത്തില്‍ ശ്രദ്ധചെലുത്താന്‍ സാധിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
70കാരനായ ട്രംപിന് ലോകത്തിന്‍െറ പല ഭാഗങ്ങളിലായി വസ്തുവകകളും വിദേശ കമ്പനികളില്‍നിന്ന് സ്വീകരിച്ച നിക്ഷേപങ്ങളുമുണ്ട്. പ്രസിഡന്‍റ് സ്വന്തം ബിസിനസ് കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് യു.എസിലെ നിയമം അനുശാസിക്കുന്നില്ല.

എന്നാല്‍, ബിസിനസില്‍ ശ്രദ്ധചെലുത്തുന്നത് പ്രസിഡന്‍റിന്‍െറ ധാര്‍മികനീതിക്ക് വിരുദ്ധമാണെന്ന് വിമര്‍ശകര്‍ വാദിച്ചിരുന്നു. ബിസിനസിന്‍െറ ചുമതലകള്‍ മക്കളായ ഡോണ്‍, എറിക് എന്നിവരെ ഏല്‍പിക്കാനാണ് ട്രംപിന്‍െറ തീരുമാനം. പ്രസിഡന്‍റായിരിക്കുമ്പോള്‍ പുതിയ ഇടപാടുകള്‍ നടത്തില്ളെന്നും ട്രംപ് പറഞ്ഞു.
 മകള്‍ ഇവാന്‍കയെ കുറിച്ച് അദ്ദേഹത്തിന്‍െറ ട്വീറ്റില്‍ പരാമര്‍ശമില്ല. ഇവാന്‍കയുടെ ഭര്‍ത്താവ് ജാദ് കുഷ്നര്‍ ട്രംപിന്‍െറ അടുത്ത ഉപദേശകന്‍ കൂടിയാണ്. ബിസിനസ് ഇടപാടുകള്‍ സംബന്ധിച്ച് വിശദീകരണം നല്‍കുന്നതിന് ഈ മാസം 15ന് പത്രസമ്മേളനം നടത്തുമെന്ന് നേരത്തേ ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍, ഇത് ജനുവരിയിലേക്ക് മാറ്റി.

20,000 യു.എസ് ജോലികള്‍ നഷ്ടപ്പെടുമെന്ന് ട്രംപിന് ചൈനീസ് കമ്പനിയുടെ മുന്നറിയിപ്പ്

 അമേരിക്കയിലെ  ചൈനീസ് നിക്ഷേപം ശരിയായ രീതിയില്‍ കൈകാര്യം ചെയ്തില്ളെങ്കില്‍ 20,000 അമേരിക്കക്കാരുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന് ചൈനീസ് വിനോദ വ്യവസായ കമ്പനി ഉടമ വാന്‍ഡ ഗ്രൂപ് നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് മുന്നറിയിപ്പ് നല്‍കി. അമേരിക്കയില്‍ തങ്ങള്‍ക്ക് 10 ബില്യണ്‍ ഡോളര്‍ നിക്ഷേപവും 20,000 പേര്‍ക്ക് ജോലിയും നല്‍കിയിട്ടുണ്ടെന്ന് വാന്‍ഡ് സി.ഇ.ഒ വാങ് ജിയന്‍ലിന്‍ കമ്പനിയുടെ ഒൗദ്യോഗിക വെബ്സൈറ്റില്‍ വ്യക്തമാക്കി.

അമേരിക്കയിലെ വിനോദ സ്ഥാപനങ്ങള്‍ ചൈനീസ് കമ്പനികള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച് സൂക്ഷ്മപരിശോധന നടത്താന്‍ അമേരിക്ക തീരുമാനിച്ച സാഹചര്യത്തിലായിരുന്നു വാന്‍ഡിന്‍െറ പ്രതികരണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ അമേരിക്കയിലെ പ്രമുഖ സിനിമ സ്റ്റുഡിയോകളും ടെലിവിഷന്‍ നിര്‍മാണ കമ്പനികളും ചൈനീസ് കമ്പനികള്‍ ഏറ്റെടുത്തിരുന്നു. 2012ല്‍ 2.6 ബില്യണ്‍ ഡോളറിന് യു.എസ് സിനിമ തിയറ്റര്‍ ശൃംഖല എ.എം.സി വാന്‍ഡ സ്വന്തമാക്കിയിരുന്നു.

Tags:    
News Summary - trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.