കേപ്ടൗൺ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ച പശ്ചാത്തലത്തിൽ യുദ ്ധത്തെക്കുറിച്ച് തമാശ പറഞ്ഞ് ദക്ഷിണാഫ്രിക്കൻ ഹാസ്യ താരം ട്രെവർ നോഹ പുലിവാലുപിടി ച്ചു. തെൻറ പ്രതിവാര ആക്ഷേപഹാസ്യ പരിപാടിക്കിടെയാണ് നോഹ വിവാദ പരാമർശം നടത്തിയത്.
രണ്ട് ആണവശക്തികൾ തമ്മിലുള്ള യുദ്ധം ‘നല്ല രസമായിരിക്കും’ എന്നായിരുന്നു നോഹയുടെ വാദം. ‘‘എക്കാലത്തെയും വലിയ നേരേമ്പാക്കായിരിക്കും അത്. മാത്രമല്ല, ഏറ്റവും നീണ്ട യുദ്ധവും; മറ്റൊരു ഡാൻസ് നമ്പർ’’ -ഇന്ത്യൻ ൈശലിയിലെ ഉച്ചാരണത്തോടെ അദ്ദേഹം പറഞ്ഞു.
പരിപാടി സംപ്രേഷണം ചെയ്തതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനമുയർന്നു. ഇന്ത്യയിലെയും പാകിസ്താനിലെയും കലാകാരന്മാരും രാഷ്ട്രീയക്കാരും നോഹക്കെതിരെ രംഗത്തുവന്നു.
വെളിവില്ലാത്ത, വംശീയപരമായ യുദ്ധത്തമാശയാണെന്നായിരുന്നു പ്രധാന ആക്ഷേപം. ഇതോടെ താരം ഖേദപ്രകടനം നടത്തി. തെൻറ തമാശ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പുപറയുന്നുവെന്ന് നോഹ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.