ഹ്യൂസ്റ്റൻ: ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ 25 കൗമാരക്കാരുടെ ടൈം മാഗസിൻ പട്ടിക യിൽ ഇടംപിടിച്ച് മൂന്ന് ഇന്ത്യൻ വംശജരും. അമേരിക്കയിലെ കാവ്യ കൊപ്പറപു, ഋഷഭ് ജെയിൻ, ബ്രിട്ടനിലെ അമിക ജോർജ് എന്നിവരാണ് ലോകത്തെ യുവസമൂഹത്തെ പ്രചോദിപ്പിച്ചവരുടെ പട്ടികയിൽ എണ്ണപ്പെട്ടത്.
അർബുദ ചികിത്സക്ക് സഹായകമാവുന്ന അൽഗൊരിതം വികസിപ്പിച്ചതാണ് യു.എസിലെ ഒാറിഗണിൽ താമസിക്കുന്ന എട്ടാം ക്ലാസ് വിദ്യാർഥിയായ ഋഷഭ് ജെയിനിനെ അംഗീകാരത്തിന് അർഹനാക്കിയത്. തലച്ചോറിനെ ബാധിക്കുന്ന അർബുദത്തെ വിശദമായി മനസ്സിലാക്കുന്നതിന് സഹായകമാവുന്ന കമ്പ്യൂട്ടർ പ്രോഗ്രാം വികസിപ്പിച്ചാണ് ഹാർവഡ് സർവകലാശാലയിലെ കാവ്യ കൊപ്പറപുവിനെ ശ്രേദ്ധയയാക്കിയത്.
ആർത്തവകാലത്ത് ആവശ്യമായ ഉൽപന്നങ്ങൾ വാങ്ങിക്കാൻ നിർധനരായ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സാമ്പത്തികസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രചാരണം നയിച്ചതാണ് അമിക േജാർജിനെ അംഗീകാരത്തിന് അർഹയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.