റോഹിങ്ക്യൻ മുസ്​ലിം വംശഹത്യ: അന്താരാഷ്​ട്ര കോടതിയിൽ പ്രതിരോധിക്കാൻ സൂചി

നയ്​​പിഡാവ്​: റോഹിങ്ക്യൻ മുസ്​ലിംകൾക്കെതിരെ നടത്തിയ വംശഹത്യയെ ന്യായീകരിക്കാനുള്ള വിവാദ തീരുമാനമെടുത്ത ഓങ്​ സാൻ സൂചിക്ക് പിന്തുണയുമായി മ്യാൻമറിൽ റാലി. ​ഒരുകാലത്ത്​ ജനാധിപത്യത്തി​​​െൻറ പ്രതീകമായിരുന്നഓങ്​ സാൻ സൂചി, അടുത്തയാഴ്​ചയാണ്​ അന്താരാഷ്​ട്ര നീതിന്യായ കോടതിയിൽ ഹാജരാകുന്നത്​. വംശഹത്യയെ ന്യായീകരിക്കാൻ സൂചി തന്നെ എത്തുന്നത്​അന്താരാഷ്​ട്ര തലത്തിൽ വലിയ വിമർശനങ്ങൾക്ക്​ വഴിവെച്ചിട്ടുണ്ട്​.

ഹേഗിലെ കോടതിയിലേക്ക്​ പോകുന്നതിന്​ മു​േന്നാടിയായാണ്​ തലസ്ഥാനമായ നയ്​​പിഡാവിൽ നൂറുകണക്കിന്​ പേർ പ​ങ്കെടുത്ത റാലി നടന്നത്​. സൂചിയുടെ ക്ഷണമനുസരിച്ച്​ എത്തിയ ചൈനീസ്​ വിദേശകാര്യ മന്ത്രിയെ സാക്ഷിയാക്കിയാണ്​ റാലി നടന്നത്​. സൂചിയു​െട മുഖം പതിച്ച്​ ടീ ഷർട്ടുകൾ അണിഞ്ഞ്​ തെരുവിൽ ഇറങ്ങിയവർ പിന്തുണ പ്രഖ്യാപിച്ച്​ മുദ്രാവാക്യം മുഴക്കുകയും ചെയ്​തു.

ഡിസംബർ 10 മുതൽ 12 വരെയാണ്​ അന്താരാഷ്​ട്ര കോടതിയിൽ വിചാരണ നടക്കുന്നത്​.ആഫ്രിക്കൻ രാജ്യമായ ഗാംബിയ ആണ്​ മ്യാൻമറിലെ വംശഹത്യക്കെതിരെ കോടതിയെ സമീപിച്ചത്​. 2017ലെ വംശഹത്യയിൽ നൂറുകണക്കിന്​ പേർ മരണ​​പ്പെടുകയും എട്ട്​ ലക്ഷത്തോളം പേർ അഭയാർഥികളാകുകയും ചെയ്​തു.

Tags:    
News Summary - Thousands in Myanmar rally behind Suu Kyi ahead of Hague court date - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.