ബാങ്കോക്: ഔദ്യോഗിക കിരീടധാരണത്തിനു മുമ്പ് തെൻറ വ്യക്തി സുരക്ഷ സേന ഉപാധ്യക്ഷയെ വിവാഹം കഴിച്ച് തായ് രാജാവ് മഹാ വാജിറാലോങ്കോങ്. ബുധനാഴ്ചയാണ് മഹാ വാജിറാലോങ്കോങ് രാജാവിെൻറ വ്യക്തി സുരക്ഷക്കായി നിയമിക്കപ്പെട്ട സേനയുടെ ഉപാധ്യക്ഷയായ ജനറൽ സുതിദ തിട്ജായെ ജീവിതസഖിയായി സ്വീകരിച്ചത്. വിവാഹ ചടങ്ങുകൾക്ക് ശേഷം ഇവർക്ക് രാജ്ഞി എന്ന പദവി നൽകി രാജ്യം ആദരിച്ചതായി തായ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
തായ് എയർവേയ്സിലെ ഉദ്യോഗസ്ഥയായിരുന്ന സുതിദ തിട്ജായെ 2014 ലാണ് രാജാവ് തന്റെ വ്യക്തി സുരക്ഷാ ഉദ്യോഗസ്ഥയായി നിയമിക്കുന്നത്. ഇവർ തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും രാജകുടുംബം വാർത്ത നിഷേധിച്ചിരുന്നു. 2016 ൽ ഇവർക്ക് റോയൽ തായ് ആർമി ജനറൽ പദവി നൽകി. 2017 ലാണ് രാജാവിെൻറ വ്യക്തി സുരക്ഷാ സേനയുടെ ഉപാധ്യക്ഷയായി സ്ഥാനമേറ്റത്.
66കാരനായ വാജിറാലോങ്കോങ്ങിെൻറ നാലാം വിവാഹമാണിത്. മറ്റ് ഭാര്യമാരിലായി അദ്ദേഹത്തിന് അഞ്ച് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്.
ബുമിബോൽ അദുലയാദേജ് രാജാവിെൻറ മരണശേഷമാണ് മകൻ വാജിറാലോങ്കോങ് തായ്ലൻറിെൻറ രാജാവാകാനൊരുങ്ങുന്നത്. 70 വർഷത്തെ ഭരണത്തിനു ശേഷം 2016 ൽ ലാണ് ബുമിബോൽ രാജാവ് അന്തരിച്ചത്.
ഭരണഘടനാപ്രകാരമുള്ള രാജവാഴ്ച നിലനിൽക്കുന്ന തായ്ലൻഡിൽ നിയമങ്ങൾക്കനുസൃതമായാണ് ഇദ്ദേഹത്തെ രാജാവായി തിരഞ്ഞെടുത്തത്. രാജാവ് രാമX എന്ന പേരിലായിരിക്കും ഇദ്ദേഹം ഇനി അറിയപ്പെടുക. ശനിയാഴ്ചയാണ് രാജാവ് രാമXെൻറ കിരീടധാരണ ചടങ്ങുകൾ തുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.