ആളിക്കത്തുന്ന തീയിലൂടെ രക്ഷാപ്രവർത്തനം; വിഡിയോ പങ്കുവെച്ച് ആസ്ട്രേലിയൻ ഫയർഫോഴ്സ്

സിഡ്നി: സിനിമയിൽ ചിത്രീകരിച്ച രംഗമല്ലെന്ന് വിശ്വസിക്കാൻ പാടുപെടും ആസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസ് ഫയർ ആൻ ഡ് റെസ്ക്യൂ ടീം പങ്കുവെച്ച വിഡിയോ കണ്ടാൽ. ആസ്ട്രേലിയയിലെ സൗത്ത് നൗറ മേഖലയിലെ കാട്ടുതീയിലൂടെ രക്ഷാപ്രവർത്തനത് തിനായി പോകുന്ന ഫയർ ഫൈറ്റേഴ്സ് ടീമിന്‍റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ചുറ്റും ആളിക്കത്തുന്ന തീയിലൂടെ വാഹനത്തിൽ പോകുന്ന ഫയർഫൈറ്റേഴ്സ് ടീമിന്‍റെ ദൃശ്യങ്ങളാണിത്. വാഹനത്തിലുള്ളവർ തന്നെയാണ് വിഡിയോ ചിത്രീകരിച്ചത്. വാഹനത്തെ വന്നുമൂടുന്ന തീ പ്രതിരോധിക്കാൻ ഇവർ ശ്രമിക്കുന്നതും പുതപ്പ് ഉപയോഗിച്ച് ചില്ലുകൾ മൂടുന്നതും കാണാം.

Full View

ഫയർഫൈറ്റേഴ്സ് ടീം അംഗങ്ങൾ യാതൊരു പരിക്കും കൂടാതെ സുരക്ഷിതരാണെന്ന് ന്യൂ സൗത്ത് വെയ്ൽസ് ഫയർഫോഴ്സ് പിന്നീട് അറിയിച്ചു. ഇവരുടെ ചിത്രങ്ങളും പുറത്തുവിട്ടു.

ആസ്ട്രേലിയയിൽ അതിരൂക്ഷമായി തുടരുകയാണ് കാട്ടുതീ. ശനിയാഴ്ച രാവിലെ വരെ 20 പേരാണ് മരിച്ചത്. 1300ലേറെ വീടുകൾ തകർന്നിട്ടുണ്ട്. കിഴക്കൻ, തെക്കുകിഴക്കൻ മേഖലയിലെ നഗരങ്ങളെല്ലാം തീപിടിത്തതിൽ ഒറ്റപ്പെട്ടിരിക്കുകയാണ്.

Tags:    
News Summary - Terrifying video shows the moment a rescue crew in Australia were overrun by bushfires

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.