Posted On
date_range Updated On
date_range ചാവേറാക്രമണം: അഫ്ഗാനിസ്ഥാനിൽ നാറ്റോ സൈനികർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിലെ പർവാനിൽ മൂന്ന് നാറ്റോ സൈനികർ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സൈനിക പട്രോളിങ്ങിനിടെ ആയായിരുന്നു സംഭവം. റെസൊലൂട്ട് സപ്പോർട്ട് സർവീസിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഒരു യു.എസ് സൈനികനും രണ്ട് അഫ്ഗാൻ സൈനിക ഉദ്യോഗസ്ഥർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
കൊല്ലപ്പെട്ട സൈനികർ ഏത് രാജ്യത്തുള്ളവരാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിെൻറ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. തങ്ങളുടെ ചാവേർ ആക്രമണത്തിലാണ് സൈനികർ കൊല്ലപ്പെട്ടതെന്ന് താലിബാൻ അവകാശപ്പെട്ടു.
ഒരാഴ്ച മുമ്പ് ജലാലാബാദിലെ കുടിയേറ്റ വകുപ്പിെൻറ കെട്ടിടത്തിലേക്ക് തോക്കുമായെത്തിയ രണ്ട് പേർ നിറയൊഴിച്ചതിനെ തുടർന്ന് 15 പേർ കൊല്ലപ്പെട്ടിരുന്നു. ജൂൈല ഒന്നിന് നടന്ന ചാവേർ ബോംബാക്രമണത്തിൽ 19 പേരും കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.