കാബൂളില്‍ സ്ഫോടന പരമ്പര

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന്‍െറ രണ്ട് ഭാഗങ്ങളില്‍ സ്ഫോടന പരമ്പര. കാബൂള്‍ നഗരത്തിന്‍െറ പടിഞ്ഞാറന്‍ മേഖലയിലെ പൊലീസ് ആസ്ഥാനത്തും സ്ഫോടനമുണ്ടായി. സംഭവങ്ങളില്‍ മൂന്നുപേര്‍ മരിച്ചതായും 38 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

കനത്ത നാശനഷ്ടമുണ്ടായെന്നാണ് താലിബാന്‍െറ അവകാശവാദം. എന്നാല്‍, ആറുപേര്‍ ചികിത്സതേടിയത്തെിയതായി ആശുപത്രിവൃത്തങ്ങള്‍ പറഞ്ഞു. മേഖലയിലെ പൊലീസ് സ്റ്റേഷനും സൈനിക പരിശീലന കേന്ദ്രത്തിനും സമീപം കാര്‍ബോംബ് സ്ഫോടനമാണ് നടന്നത്. മിനിറ്റുകള്‍ക്കകം കിഴക്കന്‍ കാബൂളിലെ ഇന്‍റലിജന്‍സ് ഏജന്‍സിയിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 

Tags:    
News Summary - Taliban claim attacks in Afghan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.