ബാേങ്കാക്ക്: ഉത്തര തായ്ലൻഡിലെ മ്യാൻമർ അതിർത്തിയിൽ ചിയാങ് റായ് വനമേഖലയിലെ ദോയി നാങ് നോൺ പർവതത്തിനു കീഴെയാണ് താം ലുവാങ് ഗുഹ. ജൂൺ 23ന് പതിവു പരിശീലനത്തിനുശേഷം കോച്ച് എകാപോള് ചാന്ദ്വോങ്,12 പേരടങ്ങുന്ന തെൻറ ശിഷ്യഗണത്തോട് നമുക്കൊരു സാഹസിക യാത്ര പോകാമെന്നു പറഞ്ഞു. അവർ കയറുേമ്പാൾ ഗുഹ ഉണങ്ങിക്കിടക്കുകയായിരുന്നു. നിമിഷങ്ങൾക്കകം അപ്രതീക്ഷിതമായി മഴപെയ്തു. മഴയിൽനിന്ന് രക്ഷതേടി ചെങ്കുത്തായ ഇടവഴികളും പാറക്കെട്ടുകളുമുള്ള ഗുഹക്കുള്ളിലേക്ക് കടന്നു. മഴ നിലച്ചില്ല. ചളിമൂടി ഗുഹാമുഖം അടഞ്ഞതോടെ ജീവനുംകൊണ്ട് മുന്നോട്ടുനടക്കുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ. ഗുഹക്കുള്ളിൽ നാലു കിലോമീറ്ററിലേറെ ദൂരം പിന്നിട്ടു. തിരിച്ചുവരവ് തീർത്തും അസാധ്യമായി.
സംഘം അപകടം പിടിച്ച ഗുഹയിൽ കുടുങ്ങിയെന്നറിഞ്ഞതോടെ ലോകം രക്ഷാദൗത്യത്തിനായി കൈകോർത്തു. ബ്രിട്ടൻ, യു.എസ്, ചൈന, മ്യാൻമർ, ലാവോസ്, ആസ്ട്രേലിയ, ജപ്പാൻ, റഷ്യ, ഫിൻലൻഡ്, ഡെന്മാർക്ക്, സ്വീഡൻ, നെതർലൻഡ്സ്, ബെൽജിയം, ജർമനി, യുക്രെയ്ൻ, ഇസ്രയേൽ തുടങ്ങി ലോകത്തിെൻറ നാനാഭാഗത്തുനിന്ന് രക്ഷാകരങ്ങൾ അവർക്കുനേരെ നീണ്ടെത്തി. ലോകം എന്നെന്നും സ്മരിക്കുന്ന ആ രക്ഷാദൗത്യത്തിെൻറ നാൾവഴികളിലൂടെ...
•ജൂണ്‍ 23 ശനി
കുട്ടികളും കോച്ചും ഗുഹയില്‍ കുടുങ്ങി. അന്വേഷണത്തിൽ കുട്ടികളുടെ സൈക്കിള്‍, ബാഗുകള്‍, ഷൂസ് എന്നിവ ഗുഹാമുഖത്തിനു സമീപം കണ്ടെത്തി.
•ജൂണ്‍ 24 ഞായര്‍
ഗുഹാമുഖത്ത് കുട്ടികളുടേതെന്നു കരുതുന്ന കൈ, കാല്‍പ്പാടുകള്‍ കണ്ടെത്തി.
•ജൂണ്‍ 25 തിങ്കള്‍
തായ് നാവികസേനയുടെ സീല്‍ ഡൈവര്‍മാര്‍ കുട്ടികളെ കണ്ടെത്താനായി ഗുഹക്കുള്ളിലെത്തി. ഗുഹാ ഭിത്തികളില്‍ കുട്ടികളുടെ കൈപ്പാടുകള്‍ കണ്ടെത്തി. കനത്ത മഴ തുടര്‍ന്നു. അതോടെ വെള്ളം നീക്കാൻ നടപടി തുടങ്ങി.
•ജൂണ്‍ 26 ചൊവ്വ
മുങ്ങൽ വിദഗ്ധർ ഗുഹക്കുള്ളിലെ ഏറ്റവും അപകടംപിടിച്ച പാതയായ ടി-ജങ്ഷനിൽ എത്തി. ഗുഹക്കുള്ളിൽ പട്ടായ ബീച്ച് എന്നറിയപ്പെടുന്ന ഭാഗത്ത് കുട്ടികളുണ്ടാകും എന്നാണ് രക്ഷാസംഘം കരുയിയത്. അവിടെ എത്താൻ മഴ തടസ്സമായി.
•ജൂണ്‍ 27 ബുധന്‍
രക്ഷാപ്രവര്‍ത്തനത്തിനായി ആയിരത്തോളം സൈനികരും നാവികസേനാംഗങ്ങളും വളൻറിയർമാരും രംഗത്ത്. യു.എസ് പസഫിക് കമാന്‍ഡില്‍നിന്ന് 30 അമേരിക്കന്‍ സൈനികര്‍ എത്തി. ഇവര്‍ക്കൊപ്പം മൂന്നു ബ്രിട്ടിഷ് ഡൈവിങ് വിദഗ്ധരും കൂടി. ഇവർക്ക് മുന്നിലും മഴ തടസ്സമായി.
•ജൂണ്‍ 28 വ്യാഴം
വെള്ളപ്പൊക്കം രൂക്ഷമായതോടെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിെവച്ചു. ഗുഹക്കുള്ളില്നിന്ന് വെള്ളം പമ്പുചെയ്ത് കളയാനുള്ള ഉപകരണങ്ങളും ഗുഹക്ക് മുകളില്‍ സമാന്തരകവാടം ഉണ്ടോ എന്നു കണ്ടെത്താന്‍ ഡ്രോണുകളും എത്തിച്ചു.
•ജൂണ്‍ 29 വെള്ളി
ചൈനയില്‍നിന്നുള്ള വിദഗ്ധസംഘം രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു. തായ്് പ്രധാനമന്ത്രി പ്രയുത് ചാൻ ഒച ഗുഹാമുഖം സന്ദർശിച്ചു ബന്ധുക്കളെ ആശ്വസിപ്പിച്ചു.
•ജൂണ്‍ 30 ശനി
മഴ കുറഞ്ഞത് ആശ്വാസമായി. ഗുഹക്കുള്ളിലെ ജലനിരപ്പ് താഴുന്നു. ഉള്ളിലെ വെള്ളം പമ്പുചെയ്തു കളയാന്‍ ഒട്ടേറെ മോട്ടോറുകള്‍ പ്രവര്‍ത്തിച്ചു.
•ജൂലൈ ഒന്ന് ഞായര്‍
നൂറുകണക്കിന് എയര്‍ ടാങ്കുകളും മറ്റുപകരണങ്ങളും സൂക്ഷിക്കാനും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനുമായി സുരക്ഷിതമായ പ്രദേശം കണ്ടെത്തി.
•ജൂലൈ രണ്ട് തിങ്കള്‍
തിരച്ചിലിെൻറ 10ാം നാൾ ഗുഹക്കുള്ളില്‍ അകപ്പെട്ട ഫുട്ബാള്‍ കളിക്കാരായ 12 കുട്ടികളെയും കോച്ചിനെയും ജീവനോടെ കണ്ടെത്തി.
•ജൂലൈ മൂന്ന് ചൊവ്വ
കുട്ടികള്‍ക്ക് ആഹാരവും മരുന്നും എത്തിച്ചു.
•ജൂലൈ നാല് ബുധന്‍
മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥ പ്രവചനം. വൈകിപ്പിക്കുന്നതു ഭീഷണിയാണെന്നുകണ്ട് ഏറ്റവും ഫലപ്രദമായ മാർഗങ്ങൾ ആലോചിക്കാൻ തുടങ്ങി.
•ജൂലൈ അഞ്ച് വ്യാഴം
ഗുഹക്കുള്ളിലേക്കു മറ്റേതെങ്കിലും വഴി കണ്ടെത്താന്‍ കഴിയുമോ എന്നറിയാനായി പര്വതമേഖലയാകെ തിരച്ചില്‍ ആരംഭിച്ചു.
•ജൂലൈ ആറ് വെള്ളി
കുട്ടികള്‍ക്കു ശ്വാസം കിട്ടാനായി എയര്‍ലൈന്‍ സ്ഥാപിക്കാന്‍ സഹായിക്കുന്നതിനിടെ ഒരു ഡൈവര്‍ മരിച്ചു.
•ജൂലൈ ഏഴ് ശനി
ഗുഹയുടെ മുകളില്‍നിന്ന് കുഴിച്ച് കുഴലുകള്‍ താഴേക്കിറക്കാന്‍ ശ്രമം. നാനൂറു മീറ്റര്‍വരെ കുഴിച്ചുവെങ്കിലും ഗുഹ കണ്ടെത്താനായില്ല. ഗുഹക്കുള്ളില്‍ ഓക്സിജന്‍ എത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി.
•ജൂലൈ എട്ട് ഞായര്‍
ചരിത്രംകുറിച്ച രക്ഷാപ്രവർത്തനം വിജയിച്ചു. ഗുഹക്കുള്ളില്‍ 15 ദിവസമായി കുടുങ്ങിക്കിടന്ന 13പേരിൽ നാലുപേരെ രക്ഷിച്ചു.
•ജൂലൈ ഒമ്പത് തിങ്കള്‍
ദൗത്യത്തിെൻറ രണ്ടാംദിവസം തായ്ലന്ഡിലെ ഗുഹയില്‍നിന്ന് നാലു കുട്ടികളെ കൂടി പുറത്തെത്തിച്ചു.
•ജൂലൈ 10 ചൊവ്വ
അവശേഷിച്ചിരുന്ന നാലു കുട്ടികളെയും കോച്ചിനെയും പുറത്തെത്തിച്ചതോടെ രക്ഷാദൗത്യം അവസാനിച്ചു. 300അംഗസംഘമാണ് ദൗത്യത്തിനുണ്ടായിരുന്നത്.
ഇവർ ദൗത്യസംഘത്തിലെ സുവർണതാരങ്ങൾ
ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധരായ റിച്ചാര്‍ഡ് സ്റ്റാൻടനും(56) ജോണ്‍ വോളന്തെനും (47) ആണ് ഗുഹയിൽ കുട്ടികളെയും കോച്ചിനെയും ആദ്യമായി കെണ്ടത്തിയത്.
സ്റ്റാൻടൺ അഗ്നിശമനസേനാംഗവും വോളെന്തൻ ബ്രിസ്റ്റണിലെ െഎ.ടി കൺസൾട്ടൻറുമാണ്. സൗത്ത് ആൻഡ് മിഡ് വെയ്ൽസ് റെസ്ക്യൂ സംഘത്തിലെ വളൻറിയർമാരാണ് ഇരുവരും.
കൂട്ടത്തിൽ എടുത്തുപറയേണ്ട മറ്റൊരാളാണ് കുട്ടികളെ പരിചരിച്ച ഡോക്ടറും ഡ്രൈവറുമായ റിച്ചാർഡ് ഹാരിസ്(53). ആസ്ട്രേലിയൻ സ്വദേശിയാ
ണ്. ഏറ്റവും അവസാനം ഗുഹയിൽനിന്ന് പുറത്തുവന്നതും ഇദ്ദേഹമാണ്. ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധരിൽനിന്ന് സഹായത്തിനായുള്ള വിളിവരുേമ്പാൾ തെൻറ അവധിക്കാല ട്രിപ്പിന് തയാറെടുക്കുകയായിരുന്നു.
വിളി വന്നപ്പോൾ രണ്ടിലൊന്നു ആലോചിക്കാതെ നേരെ തായ്ലൻഡിലേക്ക് പറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.