അഭയാര്‍ഥികള്‍ക്കിടയില്‍  തീവ്രവാദികള്‍ –ബശ്ശാര്‍ 

ഡമസ്കസ്: തന്‍െറ രാജ്യത്തുനിന്ന് പലായനംചെയ്യുന്ന ദശലക്ഷക്കണക്കിന് അഭയാര്‍ഥികളില്‍ തീവ്രവാദികളുണ്ടെന്ന് സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ്. സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളില്‍ തീവ്രവാദികളുണ്ടെന്ന യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ ആരോപണത്തെ സംബന്ധിച്ച് മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് ബശ്ശാറിന്‍െറ പ്രസ്താവന.

ട്രംപിന്‍െറ അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കുന്നുവെന്ന് പറഞ്ഞ ബശ്ശാര്‍ ഇത്തരം തീവ്രവാദികള്‍ മെഷീന്‍ഗണ്ണുപയോഗിച്ച് ആളുകളെ കൊലപ്പെടുത്തുകയാണെന്നും കുറ്റപ്പെടുത്തി. എന്നാല്‍,  48 ലക്ഷം അഭയാര്‍ഥികളില്‍ എത്രപേര്‍ തീവ്രവാദികളായുണ്ട് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. പലായനം ചെയ്യുന്ന സിറിയന്‍ ജനതക്കായി സുരക്ഷിത താവളമൊരുക്കണമെന്ന ട്രംപിന്‍െറ നിര്‍ദേശം അദ്ദേഹം തള്ളി.  

Tags:    
News Summary - syrian president statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.