Posted On
date_range Updated On
date_range ജൂലാൻ കുന്നുകൾ: യു.എസ് നടപടി ചർച്ചചെയ്യാൻ യു.എൻ രക്ഷാസമിതി യോഗം ചേരണം –സിറിയ
ഡമസ്കസ്: ജൂലാൻ കുന്നുകളിൽ ഇസ്രായേലിെൻറ പരമാധികാരം അംഗീകരിച്ച യു.എസിെൻറ തീ രുമാനം ചർച്ചചെയ്യാൻ യു.എൻ രക്ഷാസമിതി അടിയന്തര യോഗം വിളിക്കണമെന്ന് സിറിയ. യു.എ ൻ സ്ഥിരാംഗമായ ഒരു രാജ്യത്തിെൻറ അന്താരാഷ്ട്ര നിയമലംഘനം ചർച്ചയാക്കണമെന്നും സിറിയ ആവശ്യപ്പെടു.
ജൂലാനിൽ ഇസ്രായേലിെൻറ പരമാധികാരം അംഗീകരിക്കുന്ന വിജ്ഞാപനത്തിൽ തിങ്കളാഴ്ച യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചിരുന്നു. ജൂലാൻ ഇസ്രായേൽ പിടിച്ചെടുത്തതായാണ് യു.എൻ കണക്കാക്കുന്നത്. 1967ലെ ആറുദിന യുദ്ധത്തിലാണ് ഇസ്രായേൽ സിറിയയിലെ ജൂലാൻ കുന്നുകൾ പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.