Posted On
date_range Updated On
date_range സിറിയ: വെടിനിർത്തലിന്ശേഷവും ആക്രമണം തുടരുന്നു
ഡമസ്കസ്: യു.എസ് മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിട്ടും വടക്കൻ സിറിയയിൽ കുർദ് വിമതരും തുർക്കിസൈന്യവും തമ്മിൽ ഒറ്റപ്പെട്ട ആക്രമണം തുടരുന്നു.
റാസ് അൽ ഐൻ പ്രവിശ്യയിൽ ഷെല്ലാക്രമണവും വെടിവെപ്പും രൂക്ഷമാണ്. അതിർത്തി നഗരങ്ങളായ റാസ് അൽഐൻ മുതൽ തൽ അബ്യാദ് വരെ ആക്രമണം പാടില്ലെന്നാണ് വെടിനിർത്തൽ കരാറിലുള്ളത്. മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ഈ മേഖല പൊതുവെ ശാന്തമാണെന്ന് സിറിയൻ മനുഷ്യാവകാശ നിരീക്ഷക സംഘങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.