Posted On
date_range Updated On
date_range അഴിമതി: ശരീഫിനും കുടുംബത്തിനുമെതിരായ അന്വേഷണം സുപ്രീംകോടതി തള്ളി
ഇസ്ലാമാബാദ്: അഴിമതിക്കേസിൽ പാക് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനും കുടുംബത്തിനും ആശ്വാസമായി കോടതി വിധി.
ശരീഫിനും കുടുംബത്തിനുമെതിരായ കോടികളുടെ ഹുദൈബിയ പേപ്പർ മിൽ അഴിമതിക്കേസിൽ അന്വേഷണം വേണമെന്ന ഹരജി സുപ്രീംകോടതി തള്ളിയതോടെയാണിത്.
മതിയായ തെളിവുകളുടെ അഭാവത്തിൽ 2014ൽ ഹൈകോടതി അന്വേഷണം അവസാനിപ്പിച്ച കേസാണിത്. പുനരന്വേഷണം ആവശ്യപ്പെട്ട് നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ സമർപ്പിച്ച ഹരജിയാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് തള്ളിയത്. മുൻ സൈനിക ഭരണാധികാരി ജന. പർവേശ് മുശർറഫാണ് 2000ത്തിൽ കേസിൽ അന്വേഷണത്തിന് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.