Posted On
date_range Updated On
date_range കാബൂളിൽ ചാവേർ സ്ഫോടനം: ആറു മരണം
കാബൂൾ: കിഴക്കൻ കാബൂളിലെ ജയിലിനു സമീപം ചാവേർ സ്ഫോടനം. ആറുപേർ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. താലിബാനുൾപ്പെടെ നൂറുകണക്കിന് തടവുകാരെ പാർപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ജയിലാണിത്. ജയിലിനു മുന്നിൽ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.
ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ജയിലിെൻറ സുരക്ഷാഗേറ്റിനടുത്ത് പരിശോധനക്കായി നിർത്തിയ വാഹനത്തെ ലക്ഷ്യംവെച്ചുനീങ്ങിയ ചാവേറാണ് പൊട്ടിത്തെറിച്ചത്. ആക്രമണം നടക്കുേമ്പാൾ വനിത സുരക്ഷ ഒാഫിസർമാർ വാഹനത്തിലുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.