Posted On
date_range Updated On
date_range അഫ്ഗാനിൽ വിവാഹവിരുന്നിനിടെ ചാവേർ ആക്രമണം; ആറു പേർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്താനിലെ നാൻഗർഹർ പ്രവിശ്യയിൽ വിവാഹവിരുന്നിനിടെ ചാവേർ ആക്രമണം. സ്ഫോടനത്തിൽ ആറുപേർ കൊല്ലപ ്പെട്ടു. 14 പേർക്ക് പരിക്കേറ്റു.
പാകിറൗ അഘം ജില്ലയിലെ സർക്കാർ അനുകൂല സംഘടനയുടെ കമാൻഡർ മലക് തോറിെൻറ വീട്ടിലാണ് വിവാഹ ചടങ്ങുകൾക്കിടെ സ്ഫോടനമുണ്ടായത്. സംഭവത്തിൽ മലക് തോറും മകനും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
വിവാഹചടങ്ങിന് ശേഷം ഭക്ഷണം വിളമ്പികൊണ്ടിരിക്കെയാണ് ചാവേർ എത്തിയത്. ആളുകൾ കൂടി നിൽക്കുന്ന സ്ഥലത്ത് ഇയാൾ പൊട്ടിത്തെറിക്കുകയായിരുന്നു. മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ആക്രമണത്തിെൻറ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
സർക്കാർ അനുകൂല നിലപാടെടുക്കുന്ന സംഘടനകൾക്കെതിരെ താലിബാൻ ആക്രമണങ്ങൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.