ലാഹോർ: സിഖ് സാമ്രാജ്യ അധിപനായിരുന്ന മഹാരാജ രഞ്ജിത് സിങ്ങിെൻറ പ്രതിമ തകർത്ത ര ണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാജ രഞജിത് സിങ്ങിെൻറ 180ാം ചരമ വാർഷികാഘോ ഷത്തിെൻറ ഭാഗമായി ലാഹോർ കോട്ടയിൽ സ്ഥാപിച്ച ഒമ്പത് അടി പ്രതിമയാണ് അക്രമികൾ കേട ുവരുത്തിയത്.
ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് അക്രമം നടത്തിയത്. പ്രതികൾക്കെതിരെ പാകിസ്താനിലെ മതനിന്ദ നിയമമനുസരിച്ച് കേസെടുത്തു.
വിവാദ മതപണ്ഡിതൻ മൗലാന ഖാദിം റിസ്വിയുടെ തഹ്രീക് ലൈബ്ബക് പാകിസ്താൻ എന്ന സംഘടനയിലെ അംഗങ്ങളാണ് പ്രതികൾ.
സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ ലാഹോർ ഓൾഡ് സിറ്റി അതോറിറ്റി പ്രതിമ ഉടൻ പുനർനിർമിക്കുമെന്ന് അറിയിച്ചു. പുനർനിർമാണം അടുത്തയാഴ്ച തുടങ്ങുമെന്ന് ഓൾഡ് സിറ്റി അതോറിറ്റി വക്താവ് ടാനിയ ഖുറേശി പറഞ്ഞു. യു.കെ കേന്ദ്രമായുള്ള സിഖ് ഹെറിറ്റേജ് ഫൗണ്ടേഷെൻറ സഹകരണത്തോടെയാണ് ലാഹോർ ഓർഡ് സിറ്റി അതോറിറ്റി പ്രതിമ സ്ഥാപിച്ചത്.
19ാം നൂറ്റാണ്ടിെൻറ ആദ്യ പകുതിയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിെൻറ വടക്കുപടിഞ്ഞാറൻ മേഖല ഭരിച്ച രഞജിത് സിങ് ‘ശേറെ പഞ്ചാബ്’ എന്നാണ് അറിയപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.