കാട്​ സംരക്ഷിക്കണം: ശ്രീലങ്കയിൽ തടിമില്ലും ഈർച്ചവാളും നിരോധിക്കും

കൊളംബോ: കാടുകളെ സംരക്ഷിക്കുന്നതി​​െൻറ ഭാഗമായി അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഈർച്ചവാളുകളുടെ ഇറക്കുമതി അവസാന ിപ്പിക്കുമെന്നും രാജ്യത്തെ മരമില്ലുകൾ അടച്ചുപൂട്ടുമെന്നും ശ്രീലങ്കൻ ​പ്രസിഡൻറ്​ മൈത്രിപാല സിരിസേന. രാജ്യത്ത്​ വനംകൈയേറ്റം വ്യാപകമായ സാഹചര്യത്തിലാണ്​ നടപടിയെന്നും സിരിസേന പറഞ്ഞു.

ഇതു സംബന്ധിച്ച്​ ഉദ്യോഗസ്​ഥർക്ക്​ നിർദേശം നൽകിയിട്ടുണ്ട്​. നാലുമാസം മുമ്പ്​ ഈർച്ചവാളുകൾ ഉപയോഗിക്കുന്നവർ പൊലീസിൽ രജിസ്​റ്റർ ചെയ്യണമെന്ന്​ ഉത്തരവ്​ പുറപ്പെടുവിച്ചിരുന്നു. എന്നാൽ നിലവിൽ ഉപയോഗിക്കുന്ന മുഴുവൻ ഈർച്ചവാളുകൾ നിരോധിക്കുമോയെന്നത്​ പരിസ്​ഥിതി വകുപ്പി​​െൻറ കൂടി ചുമതലയുള്ള സിരിസേന വ്യക്തമാക്കിയില്ല.

Tags:    
News Summary - sri lanka bans chainsaws, timber mill-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.