14 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കയിൽ അറസ്​റ്റിൽ

കൊളംബോ: ജലാതിർത്തി ലംഘിച്ച 14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്​റ്റ്​ ചെയ്​തു. ഇവരുടെ ​മൂന്ന്​ ബോട്ടുകളും പിടിച്ചെടുത്തു. ശനിയാഴ്​ച ഡെൽഫ്​റ്റ്​ ദ്വീപിന്​ വടക്കു ഭാഗത്തുവെച്ചാണ്​ ഇവരെ അറസ്​റ്റ്​ ചെയ്​തതെന്ന്​ ശ്രീലങ്കൻ നാവികസേന അറിയിച്ചു. അറസ്​റ്റിലായവരെ വൈദ്യപരിശോധനക്കു​ ശേഷം ജാഫ്​ന ഫിഷറീസ്​ അസി. ഡയറക്​ടർക്ക്​ കൈമാറും.

കടലിൽ പരിശോധന ശക്​തമാക്കിയതിനാൽ ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകൾ ശ്രീലങ്കൻ അതിർത്തി കടക്കുന്നത്​ കുറഞ്ഞിട്ടുണ്ടെന്ന്​ നാവികസേന പറഞ്ഞു. സമുദ്രാതിർത്തി ലംഘിക്കുന്നതിനുള്ള പിഴ ഈ വർഷം ജനുവരി മുതൽ 100 ഇരട്ടിയായി വർധിപ്പിച്ചിരുന്നു.
Tags:    
News Summary - Sri Lanka Arrests 14 Indian Fishermen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.