ദക്ഷിണ കൊറിയയില്‍ പ്രധാനമന്ത്രിയെ മാറ്റി നടപടി; പ്രക്ഷോഭം തണുപ്പിക്കാന്‍

സോള്‍: ദക്ഷിണ കൊറിയയില്‍ പ്രധാനമന്ത്രിയെ മാറ്റി നിയമിച്ച് പ്രസിഡന്‍റ് പാര്‍ക് ഗിന്‍ഹെയുടെ സമാശ്വാസ നടപടി. സുഹൃത്തിന് ഒൗദ്യോഗിക കൃത്യനിര്‍വഹണത്തില്‍ അവിഹിത ഇടപെടലിന് അവസരം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് ശക്തമായ പ്രക്ഷോഭം തണുപ്പിക്കാനാണ് കിം ബ്യൂങ്ജൂനിനെ പ്രധാനമന്ത്രിയായി നിയമിച്ചത്.

ധനകാര്യ, സുരക്ഷാ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. എന്നാല്‍, പ്രക്ഷോഭത്തിന്‍െറ ശ്രദ്ധതിരിക്കാനുള്ള പ്രസിഡന്‍റിന്‍െറ ശ്രമം വിലപ്പോകില്ളെന്നും സുഹൃത്തുമായുള്ള അവിഹിത ഇടപാടുകളുടെ എല്ലാ വിവരങ്ങളും പുറത്തുവിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

 

Tags:    
News Summary - South Korea presidential scandal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.