ട്രംപിനെ കാണാന്‍ ആബെയത്തെി

ടോക്യോ: അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്ന ആദ്യരാഷ്ട്രത്തലവനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ. ട്രംപുമായി നേരിട്ടുള്ള ചര്‍ച്ചക്കായി ആബെ ന്യൂയോര്‍ക്കിലത്തെിയതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇരുവരും ചര്‍ച്ചചെയ്ത വിഷയങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

നവംബര്‍ എട്ടിലെ ജനകീയ വോട്ടെടുപ്പില്‍ ട്രംപ് വിജയിച്ചതിനു ശേഷം ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുട്ടിനുമടക്കമുള്ള ലോക നേതാക്കള്‍ ടെലിഫോണിലൂടെ അഭിനന്ദനമറിയിച്ചിരുന്നു. എന്നാല്‍, ആദ്യമായാണ് നിയുക്ത പ്രസിഡന്‍റുമായി മറ്റൊരു രാഷ്ട്രത്തലവന്‍ നേരിട്ടു ചര്‍ച്ചനടത്തുന്നത്.

 ട്രംപുമായി കൂടിക്കാഴ്ച നടത്താനാവുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കാന്‍ ഇത് ഉപകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആബെ മാധ്യമങ്ങളോട് പറഞ്ഞു. ലോകസമാധാനത്തിനായി നിയുക്ത പ്രസിഡന്‍റുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തര കൊറിയയുടെ ആണവായുധ പരീക്ഷണം മുതല്‍ ഏഷ്യയിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഇരു രാഷ്ട്രത്തലവന്മാരും ചര്‍ച്ചചെയ്യുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നത്.

 

Tags:    
News Summary - shinzo abe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.