സൈനിക നീക്കത്തിലൂടെ റോഹിങ്ക്യന്‍ പ്രശ്നം പരിഹരിക്കാനാവില്ല –ശൈഖ് ഹസീന

ധാക്ക: സൈനിക നടപടിയിലൂടെ മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്ലിംകളുടെ പ്രശ്നം പരിഹരിക്കാന്‍ കഴിയില്ളെന്ന് ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പറഞ്ഞു. റോഹിങ്ക്യകളുടേത് രാഷ്ട്രീയ പ്രശ്നമാണ്. സൈനികപരമായി അത് പരിഹരിക്കാന്‍ കഴിയില്ല. റോഹിങ്ക്യകള്‍ക്കെതിരായ സൈനിക

അടിച്ചമര്‍ത്തലുകള്‍ക്കെതിരെ യു.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘങ്ങള്‍ രംഗത്തുവന്ന സാഹചര്യത്തിലായിരുന്നു അവരുടെ പ്രസ്താവന. സൈനിക അടിച്ചമര്‍ത്തലുകളെ തുടര്‍ന്ന് പതിനായിരക്കണക്കിന് റോഹിങ്ക്യകള്‍ ബംഗ്ളാദേശിലേക്ക് പലായനം ചെയ്തിരുന്നു. 

Tags:    
News Summary - Sheikh Hasina pledged support to refugees at the UN, but Bangladesh is shutting out Rohingyas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.