ഇസ്ലാമാബാദ്: വ്യാജ തിരിച്ചറിയല്‍ രേഖകളുണ്ടാക്കി അനധികൃതമായി താമസിച്ച കേസില്‍ പാകിസ്താനില്‍ അറസ്റ്റിലായ അഫ്ഗാന്‍ പെണ്‍കുട്ടി ഷര്‍ബത് ഗുലക്ക് ജാമ്യം അനുവദിച്ചു. സ്ത്രീയായതിനാലുള്ള മാനുഷിക പരിഗണന നല്‍കിയാണ് ഷര്‍ബതിനെ വിട്ടയക്കാന്‍ തീരുമാനിച്ചത്.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ ഉദ്യോഗസ്ഥരാണ് യഥാര്‍ഥ കുറ്റക്കാരെന്നും അവര്‍ക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്നും പാക് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ പറഞ്ഞു. ഷര്‍ബത് ഗുലയെ കഴിഞ്ഞ ബുധനാഴ്ചയാണ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ്് ചെയ്തത്.
1984ല്‍ സോവിയറ്റ് യൂനിയന്‍െറ അഫ്ഗാന്‍ അധിനിവേശകാലത്ത് വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഒരു ക്യാമ്പില്‍വെച്ചാണ് ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മെകറി ഗുലയുടെ ചിത്രം പകര്‍ത്തിയത്. ചിത്രത്തിലൂടെ അഫ്ഗാന്‍ മൊണാലിസ എന്ന പേരില്‍ ഇവര്‍ ഏറെ പ്രശസ്തയായിരുന്നു. അറസ്റ്റിലാകുമ്പോള്‍ ഷര്‍ബത്തിന്‍െറ വീട്ടില്‍നിന്ന് പാക് ഐ.ഡി കാര്‍ഡ് പൊലീസ് പിടിച്ചെടുത്തിരുന്നു.
ഇത് ഇവര്‍ കൃത്രിമമായി ഉണ്ടാക്കിയിരുന്നതായി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കണ്ടത്തെിയതിനെ തുടര്‍ന്നാണ് കേസ് ചുമത്തിയത്. അഫ്ഗാനിലേക്ക് മടങ്ങുന്നതിന് താല്‍കാലിക വിസ നല്‍കാനും പാക് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.