ബെയ്ജിങ്: ലോകവ്യാപകമായി സ്ത്രീകൾക്ക് ലൈംഗിക ചൂഷണങ്ങൾ തുറന്നുപറയാൻ പ്രേരണ നൽകിയ മീ ടു കാമ്പയിൻ ചൈനയിലും അലയടിക്കുന്നു. സർക്കാറിെൻറ ഉടമസ്ഥതയിലായിരുന്ന ബുദ്ധമത സംഘടനയുടെ നേതാവ് ലൈംഗികാരോപണ കേസിൽ അന്വേഷണം നേരിടുന്നതായി റിപ്പോർട്ട്.
കമ്യൂണിസ്റ്റ് പാർട്ടി അംഗവും ലൊങ്ക്വാൻ ബുദ്ധമഠത്തിെൻറ നേതാവുമായ ഷു ചെങ് (51) ആണ് അന്വേഷണം നേരിടുന്നത്. അനുയായികളായ ബുദ്ധസന്യാസികൾ ലൈംഗികാരോപണവും സാമ്പത്തിക ക്രമക്കേടും ആരോപിച്ച് രംഗത്തുവന്നതിനെ തുടർന്ന് ഷു ചെങ് കഴിഞ്ഞമാസം മഠാധിപതിസ്ഥാനം രാജിവെച്ചിരുന്നു.
ആറ് സ്ത്രീകൾക്ക് ചെങ് മൊബൈൽ വഴി അശ്ലീല സന്ദേശം അയച്ചെന്നും ലൈംഗികബന്ധം പുലർത്താൻ ഭീഷണിപ്പെടുത്തിയെന്നുമാരോപിച്ചാണ് പരാതി നൽകിയത്. ഇതെല്ലാം ബുദ്ധമതത്തിെൻറ ഭാഗമാണെന്നായിരുന്നു ചെങ് സ്ത്രീകളെ ധരിപ്പിച്ചതത്രെ. ചെങ് സന്ദേശങ്ങൾ അയച്ച കാര്യം ദേശീയ മതകാര്യ വിഭാഗ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
ചെങ്ങിനെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷണം തുടരാനാണ് തീരുമാനം. രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളിലൊന്നായ ചെങ്ങിനെ സമൂഹമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് പേരാണ് പിന്തുടരുന്നത്. തനിക്കെതിരായ ആരോപണങ്ങൾ തള്ളിയതിനെ തുടർന്ന് ആഗസ്റ്റ് മുതൽ ചെങ്ങിെൻറ വെബ്സൈറ്റ് പ്രവർത്തനക്ഷമമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.