മ​സ്​​ജി​ദു​ൽ അ​ഖ്​​സ​യി​ലെ  സു​ര​ക്ഷാ​ഗാ​ർ​ഡു​ക​ളു​ടെ  അ​റ​സ്​​റ്റ്​ അ​നീ​തി –ഗ്രാ​ൻ​ഡ്​​ മു​ഫ്​​തി 

ജറൂസലം: മസ്ജിദുൽ അഖ്സയിലെ ഫലസ്തീൻ സുരക്ഷാഗാർഡുകളെ ഇസ്രായേൽ അറസ്റ്റ് ചെയ്ത നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ജറൂസലം ഗ്രാൻഡ് മുഫ്തി മുഹമ്മദ് ഹുസൈൻ.  ഇൗ വാരം ആദ്യമാണ് അധിനിവിഷ്ട കിഴക്കൻ ജറൂസലമിലെ മസ്ജിദുൽ അഖ്സക്ക് സുരക്ഷയൊരുക്കിയ നിരവധി ഗാർഡുകളെ  ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തത്. മസ്ജിദി​െൻറ  തൂണുകളിെലാന്നിൽ സ്ഥാപിച്ചിരുന്ന  കല്ല്  എടുത്തുമാറ്റാനുള്ള ഇസ്രായേൽ പൊലീസി​െൻറ ശ്രമം തടഞ്ഞതിനെ തുടർന്നായിരുന്നു അറസ്റ്റ്. 

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവങ്ങളുടെ  തുടക്കം.1967ലെ കരാറനുസരിച്ച്  മസ്ജിദുൽ അഖ്സയിൽ മുസ്ലിംകൾക്കും ജൂതന്മാർക്കും ഒരുപോലെ പ്രവേശിക്കാൻ അനുമതി നൽകുന്നുണ്ടെങ്കിലും അമുസ്ലിംകൾ പ്രാർഥന  നടത്തുന്നത് വിലക്കിയിരുന്നു. 1967ൽ കിഴക്കൻ ജറൂസലം പിടിച്ചെടുത്തശേഷം ഇസ്രായേലും ജോർഡനും തമ്മിലായിരുന്നു കരാർ ഒപ്പുവെച്ചത്.

Tags:    
News Summary - security force in gerusalem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.