മോസ്കോ: പ്രസിഡൻറ് വ്ലാദിമിർ പുടിൻ ഭരണഘടന പരിഷ്കാരം പ്രഖ്യാപിച്ചതിനെ തുടർന്ന് റഷ്യൻ പ്രധാനമന്ത്രി ദിമ ിത്രി മെദ്വ്യദെവ് രാജിവെച്ചു. പുടിന് രാജിക്കത്ത് സമർപ്പിച്ചതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ലക ്ഷ്യങ്ങൾ നേടുന്നതിൽ മന്ത്രിസഭ പരാജയപ്പെട്ടതായി വ്യക്തമാക്കിയ പുടിൻ, മെദ്വ്യദെവിന് നന്ദി പറഞ്ഞു. പ്രസിഡൻഷ്യൻ സെക്യൂരിറ്റി കൗൺസിലിെൻറ ഉപമേധാവിയായി മെദ്വ്യദെവിനെ നിയമിച്ചു.
പുതിയ മന്ത്രിസഭ പ്രഖ്യാപിക്കും വരെ മന്ത്രിമാരോട് തുടരാനും പ്രസിഡൻറ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പാർലമെൻറിന് കൂടുതൽ അധികാരം നൽകുന്ന രീതിയിലാണ് പരിഷ്കാരം നടപ്പാക്കുക. പ്രധാനമന്ത്രിയെയും മന്ത്രിമാരെയും തെരഞ്ഞെടുക്കാനുള്ള അധികാരവും പാർലമെൻറിന് കൈമാറും.
നിലവിൽ പ്രസിഡൻറിനാണ് ഇതിനുള്ള അധികാരം. അതേസമയം, പാർലമെൻററി രീതിയിലേക്ക് മാറിയാൽ റഷ്യ സുസ്ഥിരമാകില്ലെന്നും പുടിൻ പറഞ്ഞു. പുടിെൻറ അടുത്ത അനുയായിയായ മെദ്വ്യദെവ് 2012 മുതൽ പ്രധാനമന്ത്രിപദത്തിൽ തുടരുകയായിരുന്നു. 2008-12 കാലയളവിൽ റഷ്യൻ പ്രസിഡൻറുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.