കിയവ്: ധാരണപ്രകാരമുള്ള തടവുകാരെ കൈമാറുന്ന നടപടി പൂർത്തിയാക്കി യുക്രെയ്നും റഷ ്യയും. മോചിപ്പിക്കപ്പെട്ട തടവുകാരെവിമാനങ്ങളിലാണ് യാത്രയാക്കിയത്. 70 ഓളം തടവുകാ രെ ഇരുരാജ്യങ്ങളും കൈമാറ്റം ചെയ്തെന്നാണ് റിപ്പോർട്ട്. ഇതിൽ കഴിഞ്ഞ നവംബറിൽ റഷ്യ തടവിലാക്കിയ 24 യുക്രെയ്ൻ നാവികരും ഉൾപ്പെടും.
കെർഷ് കടലിടുക്കിൽ വെച്ച് സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ചാണ് ഇവരെ റഷ്യ തടവിലാക്കിയത്. മോചിപ്പിക്കപ്പെട്ടവരെ സംബന്ധിച്ച ഔദ്യോഗിക വിവരം പുറത്തുവിട്ടിട്ടില്ല. ഇരുരാജ്യവും തമ്മിെല സംഘർഷത്തിന് അയവു വരുത്താൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.
2014ൽ റഷ്യ യുക്രെയ്െൻറ ഭാഗമായിരുന്ന ക്രീമിയ പിടിച്ചെടുത്തതോടെയാണ് ഇരുരാജ്യവും തമ്മിെല ബന്ധം തകർന്നത്. തുടർന്നുണ്ടായ സംഘർഷങ്ങളിൽ 13,000ത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്. സംഘർഷമവസാനിപ്പിക്കുകയാണ് മുഖ്യ അജണ്ടയെന്നായിരുന്നു ഏപ്രിലിൽ പ്രസിഡൻറായി അധികാരമേറ്റ വൊലോദിമിർ സെലൻസ്കിയുടെ പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.