യു.എസ് മിസൈൽ പരീക്ഷണം: രക്ഷാസമിതി ചേരണമെന്ന് റഷ്യയും ചൈനയും
മോസ്കോ: യു.എസിെൻറ മിസൈൽ പരീക്ഷണം ചർച്ചചെയ്യാൻ യു.എൻ രക്ഷാസമിതി അടിയന്തരമായ ി യോഗം ചേരണമെന്ന് റഷ്യയും ചൈനയും. മധ്യദൂര മിസൈലുകൾ വികസിപ്പിക്കാൻ പദ്ധതിയുണ്ടെ ന്ന് യു.എസ് അധികൃതർ വെളിപ്പെടുത്തിയിരുന്നു.
യു.എസിെൻറ നീക്കം അന്താരാഷ്ട്ര സമാ ധാനത്തിന് വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുരാജ്യങ്ങളുടെയും നീക്കം. തിങ്കളാഴ്ചയാണ് ഭൂതലത്തിൽനിന്ന് തൊടുക്കാവുന്ന ഹ്രസ്വദൂര ക്രൂസ് മിസൈൽ പരീക്ഷിച്ച കാര്യം യു.എസ് വെളിപ്പെടുത്തിയത്.
ശീതകാല യുദ്ധകാലത്ത് റഷ്യയുമായുണ്ടാക്കിയ ആണവമിസൈൽ നിരോധന കരാറിൽനിന്ന് പിൻമാറിയ ശേഷമാണ് യു.എസ് ഇത്തരമൊരു മിസൈൽ പരീക്ഷിക്കുന്നത്. ഭൂതലത്തിൽനിന്നു തൊടുക്കാവുന്ന മിസൈലുകൾ നിർമിക്കുന്നത് തടയുന്നതായിരുന്നു കരാർ. 500 കി.മി ലേറെ ദൂരം താണ്ടിയ മിസൈൽ ലക്ഷ്യം കണ്ടെന്നും യു.എസ് അവകാശപ്പെട്ടു.
യു.എസിെൻറ നീക്കം ആയുധകിടമത്സരങ്ങളിലേക്ക് നയിക്കുമെന്ന് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ആഗസ്റ്റ് രണ്ടിനാണ് യു.എസ് കരാറിൽനിന്ന് ഔദ്യോഗികമായി പിൻമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.