കാഠ്മണ്ഡു: തെരുവുകളിൽ വാഹനങ്ങൾ നിരന്നൊഴുകുേമ്പാഴും കാഠ്മണ്ഡുവിലെ അസാധാരണ ശാന്തത ലോകശ്രദ്ധയാകർഷിക്കുന്നു. നഗരത്തിൽ വാഹനങ്ങൾ ഹോൺ മുഴക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഫലംകണ്ടതാണ് നേപ്പാൾ തലസ്ഥാനത്തെ വേറിട്ടതാക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് നിശ്ശബ്ദമാകാൻ നഗരം തീരുമാനമെടുത്തത്. പ്രത്യേകിച്ചൊരു മാറ്റവും പ്രതീക്ഷിച്ചതല്ലെങ്കിലും ആറുമാസത്തിനപ്പുറം കാഠ്മണ്ഡു അസാധാരണമാംവിധം നിശ്ശബ്ദമാണ്.
ബ്രെയിക്കിന്‍ പകരം ഹോൺ ഉപയോഗിച്ച് ഒച്ചപ്പാടുണ്ടാക്കിയ ആളുകൾ ഇന്ന് പൊതുനന്മക്കായി അവരുടെ ദുശ്ശീലം ഉേപക്ഷിച്ചിരിക്കുകയാണ്. തീരുമാനം പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ പൊകാരയിൽ ഉൾെപ്പടെ രാജ്യത്തിെൻറ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് അധികൃതർ.
കാഠ്മണ്ഡുവിലെ ജനത വ്യത്യസ്തരാണെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചുവെന്ന് ട്രാഫിക് പൊലീസ് മേധാവിയായിരുന്ന മിങ്മർ ലാമ അവകാശപ്പെടുന്നു. ഡ്രൈവർമാരുടെ നല്ല പെരുമാറ്റത്തിനും മദ്യപിച്ച് വാഹനം ഒാടിക്കാതിരിക്കുന്നതിലും അച്ചടക്കം പാലിക്കുന്നതിലും ഇൗ തീരുമാനം കൊണ്ട് ഗുണകരമായ മാറ്റം ഉണ്ടായെന്ന് നിലവിലെ ട്രാഫിക് പൊലീസ് മേധാവി സർബെന്ദ്ര ഖനൽ സാക്ഷ്യപ്പെടുത്തുന്നു. കാഠ്മണ്ഡു ഹോണുകളില്ലാതെ നിശ്ശബ്ദമാെയങ്കിലും ഗതാഗതക്കുരുക്ക്, മലിനീകരണം എന്നിവയിൽ നിന്നും മോചിതമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.