ട്രിപളി: യുദ്ധമുഖത്തുനിന്നു പലായനം ചെയ്യുന്ന അഭയാര്‍ഥികള്‍ അത്യന്തം അപകടകരമായ പാതകള്‍ താണ്ടിയാണ് യൂറോപ്പിലത്തെുന്നതെന്ന് യുനിസെഫ് റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ ലിബിയ വഴി മെഡിറ്ററേനിയന്‍ കടല്‍ കടന്നാണ് ഇറ്റലിയിലും ഗ്രീസിലുമത്തെുന്നത്. ലിബിയയിലെ ഭീകരസംഘങ്ങളുടെ തടവറകളില്‍ നിരവധി പീഡനങ്ങള്‍ സഹിച്ചാണ് അവര്‍ ലക്ഷ്യത്തത്തെുന്നതെന്നാണ് യുനിസെഫ് പ്രസിദ്ധീകരിച്ച ‘ഡെഡ്ലി ജേണി ഫോര്‍ ചില്‍ഡ്രന്‍സ്’ എന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഉറ്റവരുടെ തുണയില്ലാതെ എത്തുന്ന കുട്ടികളെപ്പോലും നിര്‍ബന്ധിച്ച് ലൈംഗിക തൊഴിലെടുപ്പിക്കുന്നു. മാസങ്ങളോളം ഭീകരതടവു കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ച് ക്രൂരമായി പീഡിപ്പിക്കുന്നു. ഇവര്‍ക്ക് മതിയായ ചികിത്സയോ ഭക്ഷണമോപോലും നല്‍കാതെയാണ് പീഡനം. നിരവധി തവണ പല സ്ഥലങ്ങളില്‍വെച്ച് അവര്‍ പീഡനത്തിനിരയായി.
കഴിഞ്ഞ വര്‍ഷം ലിബിയ വഴി മെഡിറ്ററേനിയന്‍ കടല്‍ താണ്ടി 1,81,000 അഭയാര്‍ഥികളാണ് ഇറ്റലിയിലത്തെിയത്. ഇവരില്‍ 25,800 പേര്‍ ആരും തുണയില്ലാതെ എത്തിയ കുട്ടികളായിരുന്നു. ഈ യാത്രക്കിടെ ആയിരക്കണക്കിന് പേര്‍ മരിച്ചു. സര്‍ക്കാര്‍ അംഗീകാരമില്ലാത്ത തടവുകേന്ദ്രങ്ങളിലേക്ക് ആളുകളെ കടത്തി വന്‍ലാഭം കൊയ്യുകയാണ് ഇടനിലക്കാരെന്നും യുനിസെഫ് ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭ നിരോധന ഉറകള്‍ നല്‍കിയാണ് പെണ്‍കുട്ടികളെ ക്രൂരമായ പീഡനത്തിന് ഇരയാക്കുന്നത്.
സൈനിക യൂനിഫോമിലുള്ളവര്‍പോലും പീഡിപ്പിച്ചതായി കുട്ടികള്‍ യുനിസെഫിനോട് വെളിപ്പെടുത്തി. ഒന്നിലേറെ തവണ പീഡനത്തിന് ഇരയാക്കപ്പെട്ടവരാണ് അഭയാര്‍ഥികളില്‍ ഏറിയ പങ്കും. ലിബിയന്‍ അതിര്‍ത്തിയില്‍വെച്ച് തടവിലാക്കപ്പെട്ടവരാണ് ഇത്തരത്തില്‍ ദുരിതം അനുഭവിക്കുന്നത്. 82 സ്ത്രീകളും 40 കുട്ടികളുമടക്കം 122 പേരെയാണ് യുനിസെഫ് ഇന്‍റര്‍വ്യൂ നടത്തിയത്. ലിബിയയില്‍ ഇത്തരത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന 24 തടവുകേന്ദ്രങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 40007000ത്തിനുമിടെ തടവുകാര്‍ ഈ കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.