ഇസ്ലാമാബാദ്: യുദ്ധം തുടങ്ങിയാൽ തെൻറയോ മോദിയുടെയോ നിയന്ത്രണത്തിൽ കിട്ടില്ലെന്നും ഭീകരവാദവുമായി ബന്ധ പ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ചർച്ച വേണമെങ്കിൽ അതിന് പാകിസ്താൻ തയാറാണെന്നും പാക് പ്രധാനമന്ത്രി ഇമ്രാ ൻഖാൻ.
ലോക ചരിത്രത്തിൽ എല്ലാ യുദ്ധങ്ങളും കണക്കു കൂട്ടലുകൾ തെറ്റിച്ചിേട്ടയുള്ളു. യുദ്ധം തുടങ്ങുന്നവർക്ക ് അത് എവിടെ ചെന്നവസാനിക്കുമെന്ന് അറിയാനാവില്ല. ഇന്ത്യക്കും പാകിസ്താനും ആയുധങ്ങളുണ്ട്. കണക്കുകൂട്ടലുകൾ തെറ്റിയാൽ അത് താങ്ങാൻ നമുക്ക് സാധിക്കുമോ എന്നും ഇമ്രാൻ ഖാൻ ചോദിച്ചു.
ഒരു പാകിസ്താൻ യുദ്ധ വിമാനം ഇന്ത്യൻ വ്യോമസേന വെടിവെച്ചിട്ടതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യക്ക് ഒരു മിഗ് 21 വിമാനവും പൈലറ്റിനെയും നഷ്ടപ്പെട്ടതായും പൈലറ്റ് തങ്ങളുടെ കസ്റ്റഡിയിലാണെന്ന് പാകിസ്താൻ അവകാശപ്പെടുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ, എയർ വൈസ് മാർഷൽ ആർ.ജി.കെ. കപൂർ എന്നിവർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.