ബെയ്ജിങ്: കനത്തമഴയെ തുടർന്ന് ചൈനീസ് നഗരത്തിൽനിന്ന് ലക്ഷം പേരെ ഒഴിപ്പിച്ചു. മെർബോക് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്തമഴയാണ് ഷെൻസാൻ നഗരത്തിൽ വൻ നാശം വിതച്ചത്. തിങ്കളാഴ്ച വൈകീട്ട് മുതൽ ചൊവ്വാഴ്ച പുലർച്ചെവരെ ചുഴലിക്കാറ്റ് വീശിയടിച്ച ഭാഗങ്ങളിൽ 219 മി.മീ. മഴയും മറ്റിടങ്ങളിൽ 81 മി.മീ. മഴയുമാണ് രേഖപ്പെടുത്തിയത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
വേണ്ടത്ര സുരക്ഷയില്ലാത്ത വീടുകളിൽ താമസിക്കുന്നവരെയും പുറം ജോലിയിലേർപ്പെട്ടവരെയുമാണ് കൂടുതലായി ഒഴിപ്പിച്ചത്. ഷെൻസാനിലേക്കുള്ള 232 വിമാന സർവിസുകൾ റദ്ദാക്കുകയും കടലിൽ മത്സ്യബന്ധനത്തിനുപോയ 2198 ബോട്ടുകൾ തിരിച്ചുവിളിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.