യുദ്ധകാലത്തെ റേഡിയോ അവതാരക അന്തരിച്ചു

ഹനോയ്: വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കന്‍ സൈനികരോട് രാജ്യം വിട്ടുപോവാന്‍ അഭ്യര്‍ഥിച്ച റേഡിയോ അവതാരക ഹെനോയ് ഹന്ന അന്തരിച്ചു. 87 വയസ്സായിരുന്നു. ഹോചിമിന്‍ സിറ്റിയിലെ വീട്ടിലായിരുന്നു അന്ത്യം.
ട്രിന്‍ തിന്‍ഗോ എന്നായിരുന്നു യഥാര്‍ഥ  പേരെങ്കിലും ‘ഹെനോയ് ഹന്ന’ എന്നാണ്  ഇവര്‍ അറിയപ്പെട്ടത്. അമേരിക്കയുടെ പിന്മാറ്റത്തില്‍ കലാശിച്ച 1975ലെ വിയറ്റ്നാം യുദ്ധകാലത്ത് രാജ്യത്തിനുവേണ്ടി ശബ്ദം നല്‍കിയ നിരവധി വിയറ്റ്നാമീസ് മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ഹനോയ്. മനോഹരമായ ശബ്ദത്തിന്‍െറ ഉടമയായിരുന്ന ഇവര്‍ യുദ്ധവേളയില്‍ അമേരിക്കന്‍ പട്ടാളക്കാരെ അഭിസംബോധന ചെയ്ത് ‘വോയ്സ് ഓഫ് വിയറ്റ്നാമി’ലൂടെ പറഞ്ഞ വാക്കുകള്‍ ഐതിഹാസികമെന്ന നിലയില്‍ ഇന്നും ഓര്‍മിക്കപ്പെടുന്നു.
‘നിങ്ങളുടെ സര്‍ക്കാര്‍ നിങ്ങളെ ഉപേക്ഷിച്ചിരിക്കുന്നു. മരിക്കാനാണ് അവര്‍ ഇപ്പോള്‍ നിങ്ങളോട് കല്‍പിക്കുന്നത്. അവര്‍ നിങ്ങളെ വഞ്ചിക്കുകയാണ്. നിങ്ങള്‍ക്കറിയാമോ ഈ യുദ്ധത്തില്‍ ജയിക്കാന്‍ പോവുന്നില്ളെന്ന്’.
യു.എസിനുമേല്‍ വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന് വിജയം വരിക്കാനായതില്‍ ഇവരുടെ വാക്കുകളുടെ സ്വാധീനം വലുതാണെന്ന് മുന്‍ മാധ്യമപ്രവര്‍ത്തക ന്യൂയേന്‍ ന്ഗോക് പറഞ്ഞു.

 

Tags:    
News Summary - radio jocky of war dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.