പ്രണബ് മുഖര്‍ജി നേപ്പാളില്‍

കാഠ്മണ്ഡു: രാഷ്ട്രപതി പ്രണബ് മുഖര്‍ജി മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി നേപ്പാളിലത്തെി. കാഠ്മണ്ഡുവിലെ തൃഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയ മുഖര്‍ജിയെ നേപ്പാള്‍ പ്രസിഡന്‍റ് ബിദ്യ ദേവി ബണ്ഡാരി സ്വീകരിച്ചു.

ഇന്ത്യന്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് നേപ്പാള്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.ബുധനാഴ്ച പ്രസിഡന്‍റുമായി ചര്‍ച്ച നടത്തിയ അദ്ദേഹം, വ്യാഴാഴ്ച പശുപതിനാഥ് ക്ഷേത്രവും കാഠ്മണ്ഡു സര്‍വകലാശാലയും സന്ദര്‍ശിക്കും. സര്‍വകലാശാല അദ്ദേഹത്തിന് ഓണററി ബിരുദം സമ്മാനിക്കും. നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കുമാര്‍ ദഹല്‍ രാഷ്ട്രപതിക്ക് അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്.

18 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി നേപ്പാളിലത്തെുന്നത്. കെ.ആര്‍. നാരായണനാണ് ഇതിനുമുമ്പ് നേപ്പാളിലത്തെിയ രാഷ്ട്രപതി. വെള്ളിയാഴ്ച മദേശി മേഖലയും രാഷ്ട്രപതി സന്ദര്‍ശിക്കും. ഇവിടത്തെ പ്രശസ്തമായ ജാനകി ക്ഷേത്രത്തിലത്തെിയ ശേഷം മദേശി നേതാക്കളും പൗരസംഘടനകളും നല്‍കുന്ന സ്വീകരണത്തിലും രാഷ്ട്രപതി പങ്കുചേരും.

അതിനിടെ, നേപ്പാള്‍ ഭരണഘടന ഭേദഗതി നിര്‍ദേശങ്ങള്‍ സംബന്ധിച്ച് രാഷ്ട്രപതിയോടൊപ്പമുള്ള വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തുമെന്ന് മദേശി നേതാക്കള്‍ പറഞ്ഞു.36 അംഗ പ്രതിനിധിസംഘം രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്.

Tags:    
News Summary - pranab mukherjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.