Posted On
date_range Updated On
date_range ഭീകരാക്രമണം: വ്യാപക അറസ്റ്റ്
അങ്കാറ: തുര്ക്കിയില് കഴിഞ്ഞദിവസം, ഫുട്ബാള് സ്റ്റേഡിയത്തിന് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നാലെ വ്യാപക അറസ്റ്റ്. രാജ്യവ്യാപകമായി നടന്ന റെയ്ഡിനിടെ കുര്ദ് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 235 പേരെ അറസ്റ്റ് ചെയ്തു. ഇവര് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീകര ആശയങ്ങള് പ്രചരിപ്പിച്ചതായി തുര്ക്കി ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.
അതിനിടെ, ആക്രമണത്തില് കൊല്ലപ്പെട്ടവരുടെ എണ്ണം 44 ആയി. ശനിയാഴ്ചയാണ് ഇസ്തംബൂളിലെ സ്റ്റേഡിയത്തിന് സമീപം ഇരട്ട സ്ഫോടനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.