ഇസ്ലാമാബാദ്: പുതുവത്സരം പാകിസ്താെൻറ സുവർണ കാലഘട്ടത്തിെൻറ തുടക്കമായിരിക്കുമെന്നും ദാരിദ്ര്യവും നിരക്ഷരതയും അനീതിയും അഴിമതിയും തുടച്ചുനീക്കാനുള്ള പോരാട്ടത്തിന് തുടക്കംകുറിക്കുമെന്നും പ്രധാനമന്ത്രി ഇംറാൻ ഖാൻ.
ട്വിറ്ററിലൂടെ ജനങ്ങൾക്ക് പുതുവത്സരാശംസ നേർന്നുകൊണ്ടാണ് ഇംറാൻ ഇക്കാര്യം അറിയിച്ചത്. പുതുവത്സരസമ്മാനമായി പാകിസ്താനിൽ പെട്രോളിെൻറ വില കുറച്ചിരുന്നു. പെട്രോൾ ലിറ്ററിന് 4.86 രൂപയും ഡീസലിന് 4.26 രൂപയുമാണ് കുറച്ചത്. പുതിയ പാകിസ്താനെന്ന മുദ്രാവാക്യവുമായാണ് കഴിഞ്ഞ ആഗസ്റ്റിൽ ഇംറാൻ മന്ത്രിസഭ പാകിസ്താനിൽ അധികാരമേറ്റത്.
അഞ്ചുലക്ഷം ദരിദ്രവിഭാഗങ്ങൾക്ക് വീടു നിർമിച്ചുനൽകുന്നതിന് തുടക്കം കുറിക്കുമെന്നും ഇംറാൻ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.