Posted On
date_range Updated On
date_range ഹരജി പരിഗണിക്കാൻ മുശർറഫ് നിയമത്തിനു മുന്നിൽ കീഴടങ്ങണം
ഇസ്ലാമാബാദ്: മുൻ ഏകാധിപതിയും പട്ടാള മേധാവിയുമായ പർവേസ് മുശർറഫിെൻറ ഹരജി പാകിസ്താൻ സുപ്രീംകോടതി മടക്ക ി. നിയമത്തിനു മുന്നിൽ കീഴടങ്ങിയാൽ മാത്രം ഹരജി സ്വീകരിക്കാമെന്ന നിർദേശത്തോടെയാണ് നടപടിയെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാജ്യദ്രോഹ കേസിൽ സ്പെഷൽ ൈട്രബ്യൂണൽ വധശിക്ഷക്ക് വിധിച്ച നടപടി അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് 74കാരനായ മുശർറഫിനായി അഭിഭാഷൻ സൽമാൻ സഫ്ദർ 90 പേജുള്ള ഹരജി സുപ്രീംകോടതി രജിസ്ട്രിക്ക് കൈമാറിയത്. എന്നാൽ, നിയമത്തിനു മുന്നിൽ കീഴടങ്ങാതെ അപ്പീൽ സ്വീകരിക്കാനാകില്ലെന്ന സ്പെഷൽ ൈട്രബ്യൂണൽ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാർ ഓഫിസ് അപ്പീൽ മടക്കിയത്. അതേസമയം, ലാഹോർ ഹൈകോടതി മുശർറഫിെൻറ വധശിക്ഷ റദ്ദാക്കിയിരുന്നു. ആരോഗ്യകാരണങ്ങളാൽ അഞ്ചു വർഷമായി ദുബൈയിൽ കഴിയുകയാണ് മുശർറഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.