കിഴക്കൻ നദികളിലെ വെള്ളം ഇന്ത്യ തന്നില്ലെങ്കിലും പ്രശ്​നമില്ല -പാകിസ്​താൻ

ലാഹോർ: കിഴക്കൻ നദികളായ രവി, ബിയാസ്​, സത്​ലജ്​ തുടങ്ങിയവയിൽ നിന്നുള്ള വെള്ളം ഇന്ത്യ നൽകിയില്ലെങ്കിലും പ്രശ്​ നമില്ലെന്ന്​ പാകിസ്​താൻ. പുൽവാമ ആക്രമണത്തി​​െൻറ പശ്​ചാത്തലത്തിൽ പാകിസ്​താനിലേക്ക്​ ഒഴുകുന്ന നദികൾ തിരിച്ചു വിടുമെന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരിയുടെ പ്രസ്​താവനയോട്​ പ്രതികരിക്കുകയായിരുന്നു പാക്​ ഭരണകൂടം.

എന്നാൽ, പടിഞ്ഞാറൻ ചെനാബ്​, സിദ്ധു, ഝലം നദികളിലെ ജലം നൽകിയില്ലെങ്കിൽ ആശങ്കയറിയിക്കുമെന്നും പാകിസ്​താൻ ജലവകുപ്പ്​ സെക്രട്ടറി ഖ്വാജ സുമൈൽ അറിയിച്ചു. 1960ലെ സിന്ധു നദീജല കരാർ പ്രകാരം, പോഷകനദികളായ രവി, സത്​ലജ്​, ബിയാസ്​ എന്നീ നദികളിലെ ജലം ഇന്ത്യക്കും ചിനാബ്​, ഝലം, സിന്ധു എന്നിവിടങ്ങളിലെ ജലം പാകിസ്​താനും അവകാശപ്പെട്ടതാണ്​.

കിഴക്കൻ നദികളിലെ 93 ശതമാനം ജലവും ഇന്ത്യയാണ്​ ഉപയോഗിക്കുന്നത്​. ബാക്കി ജലം പാകിസ്​താനിലേക്ക്​ ഒഴുകി പോവുകയാണ്​ ചെയ്യുന്നത്​. ഇത്​ തടയാനുള്ള നടപടികൾ സ്വീകരിക്കുമെന്നാണ്​ നിതിൻ ഗഡ്​കരി പറഞ്ഞത്​.

Tags:    
News Summary - Pakistan says it has no concern if India diverts water-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.