പാകിസ്താന്‍ ഹിന്ദുവിവാഹ ബില്ല് പാസാക്കി

ഇസ്ലാമാബാദ്: ചരിത്രം കുറിച്ച് ഹിന്ദുവിവാഹ ബില്ല് പാക് പാര്‍ലമെന്‍റ് പാസാക്കി.  ഹിന്ദു മതവിഭാഗങ്ങള്‍ക്ക് നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് ബില്ല്. ഭര്‍ത്താവ് മരണപ്പെട്ടാല്‍ സ്ത്രീകള്‍ക്ക് പുനര്‍വിവാഹത്തിനും ബില്ല് അനുമതി നല്‍കുന്നുണ്ട്.  അധോസഭയിലും ദേശീയ അസംബ്ളിയിലും ഹിന്ദുവിവാഹ ബില്ലിന്‍െറ കരട് അവതരിപ്പിച്ചതിനു ശേഷമാണ് പാസാക്കിയത്.

ഹിന്ദുമതക്കാര്‍ക്ക് വിവാഹം കഴിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 18 ആണെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. മറ്റു മതവിഭാഗങ്ങളില്‍ പുരുഷന്മാര്‍ക്ക് 18ഉം സ്ത്രീകള്‍ക്ക് 16ഉം വയസ്സ് തികഞ്ഞാല്‍ മതി. നിയമം ലംഘിച്ചാല്‍ ആറുമാസത്തെ തടവും 5000 രൂപ പിഴയുമൊടുക്കേണ്ടിവരും. പാകിസ്താനില്‍ 18 വയസ്സിനു മുമ്പ് 21 ശതമാനവും മൂന്നു ശതമാനത്തോളം പെണ്‍കുട്ടികള്‍ 16നും മുമ്പ് വിവാഹിതരാവുന്നതായി യുനിസെഫ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

 

Tags:    
News Summary - Pakistan passes Hindu marriage bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.