Posted On
date_range Updated On
date_range നാസിറുൽ മുൽക്ക് പാക് ഇടക്കാല പ്രധാനമന്ത്രി
ലാഹോർ: മുൻ ചീഫ് ജസ്റ്റിസ് നാസിറുൽ മുൽക്കിനെ പാകിസ്താൻ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. ജൂലൈ 25ന് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത് വരെയായിരിക്കും നാസിറിെൻറ കാലാവധി. നിലവിലെ പ്രധാനമന്ത്രി ഷാഹിദ് ഖാൻ അബ്ബാസിയാണ് നിയമനം നടത്തിയത്.
ഇടക്കാല പ്രധാനമന്ത്രിക്കെതിരെ ശബ്ദമുയർത്താൻ പ്രതിപക്ഷത്തിന് അവകാശമില്ലെന്ന് ഷാഹിദ് ഖഖാൻ അബ്ബാസി പറഞ്ഞു. അബ്ബാസിയുടെ പാകിസ്താൻ മുസ്ലിം ലീഗ് അവാസും പ്രതിപക്ഷ പാർട്ടിയായ പാകിസ്താൻ പീപ്പിൾസ് പാർട്ടിയും തമ്മിലുള്ള പ്രശ്നങ്ങൾക്കിടെയാണ് പുതിയ നിയമനം.
ഇടക്കാല തെരഞ്ഞെടുപ്പ് കമീഷെൻറ ചുമതല കൂടി നാസിർ വഹിക്കും. തെരഞ്ഞെടുപ്പിന് ശേഷം പുതിയ മന്ത്രിസഭ അധികാരത്തിലെത്തുന്നത് വരെ ഇടക്കാല പ്രധാനമന്ത്രി സുപ്രധാന തീരുമാനങ്ങളൊന്നും എടുക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.