ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനും സഹോദരൻ ശഹ്ബാസ് ശരീഫിനുമെതിരെ അഴിമതിക്കേസ് രജിസ്റ്റർ ചെയ്യാൻ നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻ.എ.ബി) അനുമതി നൽകി. 2000ത്തിൽ ലാഹോറിലുള്ള ശരീഫിെൻറ കുടുംബവീട്ടിേലക്ക് റോഡ് നിർമിച്ചതിൽ രാജ്യത്തിെൻറ ഖജനാവിന് 120 ദശലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
എൻ.എ.ബി തീരുമാനത്തിൽ നവാസ് ശരീഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിദേശരാജ്യങ്ങളിലെ നിക്ഷേപത്തിെൻറ പേരിൽ നവാസ് ശരീഫ്, മകൾ മർയം, മരുമകൻ മുഹമ്മദ് സഫ്ദർ, മക്കളായ ഹസൻ, ഹുസൈൻ എന്നിവർക്കെതിരെ എൻ.എ.ബി മൂന്ന് കേസുകൾ വേറെയും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുൻ പ്രധാനമന്ത്രിമാരായ രാജ പർവേസ് അശ്റഫ്, യൂസഫ് റാസ ഗീലാനി എന്നിവർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്യാൻ എൻ.എ.ബി വ്യാഴാഴ്ച തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.