Posted On
date_range Updated On
date_range ട്രംപ് സംസാരിക്കുന്നത് ഇന്ത്യയുടെ ഭാഷയിൽ: പാകിസ്താൻ
ഇസ്ലാമാബാദ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സംസാരിക്കുന്നത് ഇന്ത്യയുടെ ഭാഷയിലാണെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്താനും അമേരിക്കയും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് ദേശീയ സുരക്ഷ കൗൺസിലിൽ സംസാരിക്കവെയാണ് ഖ്വാജ ആസിഫ് ഈ അഭിപ്രായ പ്രകടനം നടത്തിയത്.
അഫ്ഗാനിസ്താനിലെ അമേരിക്കയുടെ പരാജയം മറച്ചുവെക്കാൻ വേണ്ടി പാകിസ്താനെ ബലിയാടാക്കുകയായിരുന്നു. വസ്തുതകള്‍ക്ക് വിരുദ്ധമായ പ്രസ്താവനകളാണ് ട്രംപ് നടത്തികൊണ്ടിരിക്കുന്നതെന്നും ഖ്വാജാ ആസിഫ് പറഞ്ഞു. അമേരിക്കയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.